കുട്ടികളിൽ പഞ്ചസാരയുടെ ഉപയോഗം കൂടുന്നു; SUGAR BOARD പദ്ധതിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്.
അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, പൊണ്ണത്തടി, ഹൃദയരോഗങ്ങൾ, ശാരീരിക മാനസിക പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകാം. ഒരാൾക്ക് ഒരു ദിവസം പരമാവധി 3 ടീ സ്പൂൺ (15g) പഞ്ചസാര വരെയാണ് ICMR ശുപാര്‍ശ ചെയ്യുന്നത്. ഇത് സാധാരണ രണ്ട് നേരത്തെ ചായയിലൂടെയോ പാനീയങ്ങളിലൂടെയോ നമുക്ക് ലഭിക്കാം. എന്നാൽ ലഘുപാനീയങ്ങളിൽ 10 മുതൽ 15% വരെ പഞ്ചസാര കാണപ്പെടുന്നു. അതായത് ഇടവേളകളിൽ നമ്മൾ കുടിക്കുന്ന 300ml ലഘുപാനീയങ്ങളിൽ 30g മുതൽ 40g വരെ പഞ്ചസാര നമ്മുടെ ശരീരത്തിൽ അധികമായി എത്തുന്നു. ഇത് ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകും.

ലഘുപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ബോധവത്കരണ ബോർഡ് (SUGAR BOARD) സ്കൂളുകളിൽ സ്ഥാപിച്ച് കുട്ടികളിൽ പഞ്ചസാരക്കെതിരെ അവബോധം സൃഷ്ടിക്കുക ആണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാതല ഭക്ഷ്യസുരക്ഷ അഡ്വൈസറി കമ്മിറ്റിയിൽ ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചു. ഭക്ഷ്യസുരക്ഷ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് 10 മണിക്ക് നടക്കാവ് വൊക്കേഷണൽ ഹയർസെക്കൺഡറി സ്കൂളിൽ വച്ച് നടത്തിഇത്തരം ബോർഡുകൾ സ്കൂളുകളുമായി സഹകരിച്ച് ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളിലും സ്ഥാപിക്കുവാൻ ലക്ഷൃമിടുന്നതായി ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് കമ്മീഷണർ എ സക്കീർ ഹുസൈൻ പറഞ്ഞു. പരുപാടിയിൽ ശ്രീ. ഗിരീഷ് കുമാർ പ്രിൻസിപ്പൽ GVHSS സ്വാഗതവും അർജുൻ ജി എസ് ഭക്ഷ്യസുരക്ഷ ഓഫീസർ നന്ദിയും പറഞ്ഞു.