ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ പണയ സ്വർണത്തിൽ തിരിമറി നടത്തിയത് മത ജയകുമാർ തന്നെ :ചാത്തം കണ്ടത്തിൽ ഫിനാൻസിയേഴ്സ്
കോടഞ്ചേരി : ചാത്തംകണ്ടത്തിൽ ഫിനാൻസിയേഴ്സ് 1996 മുതൽ സ്വർണപ്പണയ വായ്പ രംഗത്തു പ്രവർത്തിക്കുന്ന വിശ്വസ്ഥ സ്ഥാപനമാണ്. ചാത്തംകണ്ടത്തിൽ ഫിനാൻസിയേഴ്സ് ഇപ്പോൾ കോഴിക്കോട് മലപ്പുറം ജില്ല കളിലായി 13 ബ്രാഞ്ച് കൾ ഉണ്ട്. വ്യവസ്ഥാപിതമായും നിയമപരമായും ബിസിനസ് നടത്തുന്ന സ്ഥാപനമാണ് ചാത്തംകണ്ടത്തിൽ ഫിനാൻസിയേഴ്സ്. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ച് മുൻ മാനേജർ മത ജയകുമാർ ബാങ്കിൽ നിന്നും 26.5കിലോ സ്വർണം മാറ്റി അതിനു പകരം മുക്കു പണ്ടം വച്ച് ബാങ്കിനെ കബളിപ്പിച്ചു എന്ന് കാണിച്ചു ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ച് മാനേജർ പോലീസിൽ കേസ് കൊടുക്കുകയും അതിൽ പോലീസ് പ്രതിയെ പിടിക്കുകയും ചെയ്തിട്ടുണ്ട്. കളവു കേസിൽ പ്രതിയായ മത ജയകുമാർ ഒരു ഡാർക്ക് റൂമിൽ ഇരുന്ന് ഇറക്കിയ വീഡിയോ സന്ദേശത്തിൽ ചാത്തംകണ്ടത്തിൽ ഗ്രൂപ്പും സോണൽ മാനേജ്റും മാണ് ഇതിനു പിന്നിൽ എന്ന് ആരോപിച്ചിരുന്നു.
കേസ് വഴി തിരിച്ചു വിടുന്നതിനു വേണ്ടി മനഃപൂർവം ജയകുമാർ ഒരുക്കിയ ഒരു കെണി ആയിരുന്നു ഇത് . ചില ഓൺലൈൻ മീഡിയ കൾ ചാത്തംകണ്ടത്തിൽ ഫിനാൻസിയേഴ്സ് ആണ് മുക്കുപണ്ടം പണയപെടുത്തിയത് എന്ന രീതിയിൽ വാർത്തകൾ നൽകുകയും ചെയ്തു. എന്നാൽ ഇത് തികച്ചു സത്യവിരുദ്ധമാണ്. കളവ് കേസിൽ പ്രതിയായ ഒരാൾ ഇരുട്ടു മുറിയിൽ നിന്ന് വാസ്തവ വിരുദ്ധമായ ഒരു വീഡിയോ റിലീസ് ചെയ്തപ്പോൾ ഞങ്ങളുടെ പ്രതീകരണം പോലും ചോദിക്കാതെ അത് പ്രസിദ്ധീകരിച്ച് ഞങളുടെ സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തിയതിൽ ശക്തമായി പ്രതിഷേധിക്കുന്നു.
ഞങ്ങളും കുടുബംഗങ്ങളും കൂടി ബാങ്ക് ഓഫ് മഹാരാഷ്ടയിൽ ബാങ്കിന്റെ നിയമങ്ങൾക് വിധെയമായി പണയം വച്ച 44കിലോ സ്വർണത്തിൽ 26.5കിലോ സ്വർണമാണ് മത ജയകുമാർ മോഷ്ടിച്ചത് എന്ന് ബാങ്ക് അധികൃതർ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര ഇന്ത്യയിലെ ലീഡിങ് നാഷണാലിസെഡ് ബാങ്ക് ആയതിനാൽ തന്നെ കളവ് പോയ പണയ സ്വർണം /മൂല്യം തിരികെ കിട്ടും എന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയമില്ല. ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണം പണയം എടുക്കുമ്പോൾ രണ്ട് അപ്പറേയ്സ്വർ മാർ സ്വർണ ഉരുപടികൾ പരിശോധിക്കാറുണ്ട് കഴിഞ്ഞ ഒന്നര വർഷമായി ഞങ്ങളുടെ സ്വർണം അവിടെ ഉണ്ട്. പരിശുദ്ധമായ സ്വർണമാണ് ഞങ്ങൾ അവിടെ പണയം വച്ചിട്ടുള്ളത്.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ലോക്കറിൽ ഇരുന്ന സ്വർണത്തിലാണ് തിരിമറി ഉണ്ടായിരിക്കുന്നത് എന്നതുകൊണ്ടുതന്നെ ലോക്കർ താക്കോൽ കൈവശം ഉള്ള ആൾ ആണ് ഇതിന് പിന്നിൽ എന്ന് വ്യക്തമാണ്.ഇത്രയും വലിയ തട്ടിപ്പ് നടത്താൻ മത ജയകുമാറിന് ആരുടെയൊക്കെ സഹായം ലഭിച്ചു എന്ന് പോലീസ് അന്വേഷണത്തിൽ തെളിയും.
വസ്തുതകൾ ഇതായിരിക്കെ ചില ഓൺലൈൻ മാധ്യമങ്ങൾ ചാത്തംകണ്ടത്തിൽ ഫിനാൻസിയെഴ്സിന്റെ സൽപേരിന് കളങ്കം വരുത്തുന്ന നിലയിൽ നടത്തിയ പ്രവർത്തനത്തിനെതി നിയമനടപടികൾ സ്വീകരിക്കുന്നത് പരിശോധിക്കും എന്ന് സി ജെ ടെന്നിസൺ മാനേജിങ് പാർട്ണർ, സി ജെ ജെയ്സൺ പാർട്ണർ(GM ),സി ജെ പോൾസൺ പാർട്ണർ (CEO) എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LqiYwC4YhDeAY8nGSIou6X