കോഴിക്കോട് ജില്ലാ കോ- ഓപ്പറേറ്റിവ് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി തിരഞ്ഞെടുപ്പ് നടത്തി.
കോഴിക്കോട് ജില്ലാ കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി വി.ഡി. ജോസഫിനെയും വൈസ് പ്രസിഡണ്ടായി ജോൺസൺ വർഗ്ഗീസ് താന്നിക്കലിനെയും ഭരണസമിതി അംഗങ്ങളായി ഷിൻജൊ സെബാസ്റ്റ്യൻ പുതുപ്പാടി, ജോസ് വി.കെ. വടക്കെക്കുറ്റ് കാരശ്ശേരി, ജോൺസൺ എ.ജെ. എട്ടിയിൽ കല്ലാനോട്, ബിജു വർഗ്ഗീസ് പുരയിടത്തിൽ തിരുവമ്പാടി, എം. മധു മുക്കം, കെ.എം. പോൾസൺ പെരുവണ്ണാമുഴി, അന്നമ്മ അറാക്കൽ കല്ലാനോട്, മോൾസി ഷിജു കൈതകുളത്ത് ചെമ്പുകടവ്, ഷാഗിന ടി കോഴിക്കോട്, എന്നിവരെയും തെരഞ്ഞെടുത്തു.
ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 8 അംഗങ്ങളെയും കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്ന് 3 അംഗങ്ങളെയും തെരഞ്ഞെടുത്തു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LqiYwC4YhDeAY8nGSIou6X
