വേളംകോട് സെൻ്റ് ജോർജ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് വോളണ്ടിയേഴ്സ് ബിരിയാണി ചലഞ്ച് നടത്തി

കോടഞ്ചേരി : വേളംകോട് സെൻ്റ് ജോർജ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് വോളണ്ടിയേഴ്സ് വയനാട് – ചുരൽമല, കോഴിക്കോട് – വിലങ്ങാട് പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹായമാവാൻ ബിരിയാണി ചലഞ്ച് നടത്തി.എൻ എസ് എസ് സംസ്ഥാന സെല്ലിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഭവനസഹായ പദ്ധതിക്ക് തുക സമാഹരിക്കുന്നതിനായാണ് പ്രസ്തുത ചലഞ്ച് നടത്തിയത്

1500 ഓളം ബിരിയാണി പായ്ക്കറ്റുകളാണ് വോളണ്ടിയേഴ്സ് കുറഞ്ഞ മണിക്കൂറുകൾക്കൊണ്ട് വിൽപ്പന നടത്തിയത്. ബിരിയാണിയുടെ പാചകത്തിലും, അതിന്റെ കൃത്യമായ പാക്കിങ്ങിലും, ഒപ്പം അത് അർഹിക്കുന്ന കരങ്ങളിൽ എത്തിക്കുന്നതിലും വോളന്റീയേർസ് തികഞ്ഞ ജാഗ്രത പുലർത്തി.രക്ഷിതാവും കാറ്ററിംഗ് സംരഭകനുമായ സുനിൽ നെല്ലിപ്പൊയിലാണ് ബിരിയാണി തയ്യാറാക്കുന്നതിൽ മേൽനോട്ടം വഹിച്ചത്.വോളന്റീയേർസിന്റെ വേറിട്ട മാതൃകപരമായ പ്രവർത്തനത്തെ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്.പ്രോഗ്രാം ഓഫീസർ സ്മിത കെ, വോളണ്ടിയർ ലീഡേഴ്സായ ബ്രിൻ്റോ റോയ്, ലിയാ ജോസഫ്, കെവിൻ റോയ്, ഗ്രഫിൻ മേരി ബിനോയ്, രക്ഷിതാക്കൾ, അധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Sorry!! It's our own content. Kodancherry News©