കോടഞ്ചേരി ഓമശ്ശേരി റോഡിൽ കുഴി രൂപപ്പെട്ടു
കോടഞ്ചേരി: കോടഞ്ചേരി ഓമശ്ശേരി റോഡിൽ പഴയ ഗവൺമെന്റ് കോളേജ് ബസ്റ്റോപ്പിന് സമീപത്തുള്ള ട്രാൻസ്ഫോർമറിന്റെ മുൻപിലുള്ള ഭാഗത്താണ് കുഴി രൂപപെട്ടിരിക്കുന്നത്.
നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഈ റോഡിന്റെ പുതിയ ഗവൺമെന്റ് കോളേജ് ബസ്റ്റോപ്പിന് മുൻഭാഗം മുതൽ പൈകയിൽ പടി വരെയുള്ള ഭാഗത്താണ് ഒരു ഭാഗത്ത് മാത്രമായി ടാർ ചെയ്തിരിക്കുന്നത്. ടാർ ചെയ്ത ഭാഗത്താണ് ഈ കുഴി രൂപപ്പെട്ടിരിക്കുന്നത്.
അപകടം ഉണ്ടാകാതെ ഇരിക്കാനും, വാഹനങ്ങൾ കുഴിയിൽ വീണ് ഉള്ള അപകടം ഒഴിവാക്കാനും നാട്ടുകാർ കുഴി ഉണ്ടായ ഭാഗത്ത് കമ്പ് കുത്തി ചുവന്ന തുണി കമ്പിൽ ചുറ്റിയിട്ടുണ്ട്.