കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രത്തിൽ എട്ടുനോമ്പ് ആചരണവും ദിവ്യകാരുണ്യ ആരാധനയും തുടങ്ങി
കോടഞ്ചേരി:കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാചരണവും ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും മരിയൻ ധ്യാനവും സെപ്റ്റംബർ 1 മുതൽ 8 വരെ നടത്തപ്പെടുന്നു. മരിയൻ ധ്യാനം നയിക്കുന്നത് ഗാനരചിതാവും ഗായകനുമായ ഫാ. ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തിലാണ്.
ഇന്ന് നടന്ന കൊടിയേറ്റ് ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ നിർവഹിച്ചു. വൈകിട്ട് നാലിന്ഫാ.ഷാജി തുമ്പേച്ചിറയിൽ അർപ്പിക്കുന്ന വി. കുർബാനയോട് കൂടി മരിയൻ ധ്യാനം ആരംഭിക്കുന്നു. സെപ്റ്റംബർ ഒന്നു മുതൽ 8 വരെ ദിവസങ്ങളിൽ ഷാജി അച്ഛന്റെ നേതൃത്വത്തിലുള്ള മരിയൻ ധ്യാനവും ഗാന ശുശ്രൂഷയും നടക്കുന്നതാണ്
എല്ലാ ദിവസവും രാവിലെ ആറു മണിക്കും 11 മണിക്കും വൈകിട്ട് അഞ്ചുമണിക്കും വി.കുർബാന ഉണ്ടായിരിക്കുന്നതാണ്. സമാപന ദിവസമായ സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ പാട്ടു കുർബാന തുടർന്ന് മരിയൻ ധ്യാനം സമാപിക്കുന്നതാണ്.