കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പൂർവ്വ അധ്യാപകനെ പൊന്നാട അണിയിച്ച് ആദരിച്ചു

കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് പൂർവ്വ അധ്യാപകരിൽ ഏറ്റവും മുതിർന്ന അധ്യാപകനായ കെ എം മത്തായി സാറിനെ ഹെഡ്മാസ്റ്റർ ബിനു ജോസും സഹ അധ്യാപകരും ചേർന്ന് പൊന്നാട അണിയിച്ച് ഉപഹാരം സമർപ്പിച്ചു. 33 വർഷം സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സേവനം ചെയ്ത മത്തായി സാർ 91-ാംവയസ്സിലും ആലസ്യം ഒട്ടും ഏൽക്കാതെ വിദ്യാർത്ഥികളുമൊത്തുള്ള തന്റെ മധുരസ്മരണകൾ അധ്യാപകരുമായി പങ്കുവെച്ചു. അദ്ദേഹം തന്റെ പരിശ്രമത്തിലൂടെ കുടിയേറ്റ മേഖലയായ കോടഞ്ചേരിയുടെ മണ്ണിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വെന്നിക്കൊടി പാറിച്ച അനേകം കായിക പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം പ്രകടിപ്പിച്ചു.

Sorry!! It's our own content. Kodancherry News©