സ്വാശ്രയ കർഷക സമിതിയുടെ ഓണച്ചന്ത കോടഞ്ചേരിയിൽ ആരംഭിച്ചു

കോടഞ്ചേരി:സ്വാശ്രയ കർഷക സമിതിയുടെ( വി എഫ് പി സി കെ ) കീഴിൽ ഓണച്ചന്ത കോടഞ്ചേരി അങ്ങാടിയിൽ ആരംഭിച്ചു. കർഷകരുടെ പഴം,പച്ചക്കറി ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ,ചിന്ന അശോകൻ, ലിസി ചാക്കോ, വനജ വിജയൻ എന്നിവരും വ്യാപാര വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് റോബർട്ട് അറക്കൽ, കർഷ സമിതിയുടെ അംഗങ്ങളായ സണ്ണി രാമറ്റത്തിൽ, വക്കച്ചൻ പള്ളത്ത്,ഷാജി തിരുമല, സണ്ണി കാരികൊമ്പിൽ എന്നിവർ പങ്കെടുത്തു.

Sorry!! It's our own content. Kodancherry News©