കോടഞ്ചേരി ഓമശ്ശേരി റോഡിൽ രൂപപ്പെട്ട കുഴി വലുതായി

കോടഞ്ചേരി: കോടഞ്ചേരി ഓമശ്ശേരി റോഡിൽ പഴയ ഗവൺമെന്റ് കോളേജ് ബസ്റ്റോപ്പിന് സമീപത്തുള്ള ട്രാൻസ്ഫോർമറിന്റെ മുൻപിലുള്ള ഭാഗത്താണ് കഴിഞ്ഞ മാസം 27നാണ് കുഴി രൂപപ്പെട്ടത്. അന്ന് രൂപപ്പെട്ട കുഴിയാണ് ഇപ്പോൾ കൂടുതൽ വിസ്തൃതിയിലായത്.

നിലവിൽ വൺവേ ആയിട്ടാണ് വാഹനങ്ങൾ റോഡിൽ കൂടി കടന്നു പോകുന്നത്. നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഈ റോഡിന്റെ പുതിയ ഗവൺമെന്റ് കോളേജ് ബസ്റ്റോപ്പിന് മുൻഭാഗം മുതൽ പൈകയിൽ പടി വരെയുള്ള ഭാഗത്താണ് ഒരു ഭാഗത്ത് മാത്രമായി ടാർ ചെയ്തിരിക്കുന്നത്. ടാർ ചെയ്ത ഭാഗത്താണ് ഈ കുഴി രൂപപ്പെട്ടിരിക്കുന്നത്. കുഴിയിൽ വീണ് വാഹനങ്ങൾക്ക് അപകടം പറ്റാതിരിക്കാൻ നാട്ടുകാർ ചുവന്ന തുണി കെട്ടിയിട്ടുണ്ട്

Sorry!! It's our own content. Kodancherry News©