അപ്പായി ഫുഡ്സ് പത്താം വാർഷികം ആഘോഷിക്കുന്നു
കോടഞ്ചേരി: കോടഞ്ചേരിയിൽ പ്രവർത്തിക്കുന്ന അപ്പായി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പത്താം വാർഷികം സെപ്റ്റംബർ 13, 14 തീയതികളിൽ നടത്തപ്പെടുന്നു.
നാളെ വൈകുന്നേരം അഞ്ചുമണിക്ക് വലിയ കൊല്ലിയിൽ വെച്ച് നടക്കുന്ന പരിപാടി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. മാനേജിംഗ് ഡയറക്ടർ സിജോ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വാർഡ് മെമ്പർമാരായ ചാൾസ് തയ്യിൽ, വാസുദേവൻ ഞാറ്റുകാലായിൽ എന്നിവർ ആശംസകൾ അർപ്പിക്കും. ഡയറക്ടർ ആശ സിജോ ചടങ്ങിന് നന്ദി പറയും. ഒമ്പതാം വാർഡിലെ മികച്ച കർഷകനെ ആദരിക്കുന്നു.
14 ശനിയാഴ്ച വൈകിട്ട് ഏഴിന് പതി ഫോക് ബാൻഡ് പ്രസീദ ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.