വയനാട് കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം, വായ്പ്പകൾ എഴുതി തള്ളും
വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസമായി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം. വയനാട് ദുരന്ത ബാധിതരുടെ വായ്പ്പകൾ എഴുതി തള്ളാൻ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു. 52 പേരുടെ 64 വായ്പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്പ്പകളാണ് ഇപ്രകാരം മൊത്തത്തിൽ എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഒരു മാസത്തിനകം നടപടി പൂർത്തിയാക്കുമെന്നും ഈടായി നൽകിയ പ്രമാണങ്ങൾ തിരികെ നൽകുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിനൊപ്പം തന്നെ ദുരന്ത ബാധിതർക്ക് ധനസഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്.