കണ്ണോത്ത് സെൻ്റ് ആൻ്റണിസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി സ്വാഗതസംഘം രൂപികരണവും ലോഗോ പ്രകാശനവും നടത്തി
കണ്ണോത്ത്: സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി സ്വാഗതസംഘം രൂപീകരിച്ചു. PTA പ്രസിഡൻ്റ് ജയ്സൺ കിളിവള്ളിക്കൽ അധ്യക്ഷനായ ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് പി. എ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ ആലുങ്കൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും പൂർവ്വ വിദ്യാർത്ഥിയുമായ അലക്സ് ചെമ്പകശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, വാർഡ് മെമ്പർമാരായ ഷിൻജോ തൈക്കൽ, റീന സാബു, പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഗിരീഷ് ജോൺ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
വിവിധ കമ്മിറ്റികൾ രൂപികരിച്ച് ജൂബിലി നാടിൻ്റെ ആഘോഷമാക്കാൻ തീരുമാനിച്ചു. സ്റ്റാഫ് സെക്രട്ടറി സ്മിത്ത് ആൻ്റണി നന്ദി അർപ്പിച്ച് സംസാരിച്ചു.