സ്കൂൾ ശാസ്ത്രോത്സവം Catalyst 2K24 നടത്തി

നെല്ലിപ്പൊയിൽ – മഞ്ഞുവയൽ വിമല യു.പി. സ്കൂളിൽ 2024 – 25 വർഷത്തെ സ്കൂൾ ശാസ്ത്രമേള ‘catalyst’ നടത്തി. വാർഡ് മെമ്പർ റോസമ്മ കയത്തിങ്കൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് ബിജു കാട്ടേക്കുടിയിൽ അധ്യക്ഷത വഹിച്ചു. പി. ടി. എ വൈസ് പ്രസിഡന്റ് ജിനേഷ് കുര്യൻ സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസി തോമസ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

കുട്ടികളിൽ ശാസ്ത്ര താല്പര്യവും യുക്തിചിന്തയും വളർത്തുന്നതിനും അവരുടെ കഴിവുകൾ കണ്ടെത്തുന്നതിനും ഇത്തരം ശാസ്ത്രമേളകൾ ഉപകരിക്കും എന്ന് റോസമ്മ കയത്തിങ്കൽ അഭിപ്രായപ്പെട്ടു. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ വിഭാഗങ്ങളിലായി കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. അധ്യാപകരായ അഖില ബാബു, അഞ്ജന മാത്യു, ഡയസ് ജോസ്, സിസ്റ്റർ ജീന തോമസ് എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി.

Sorry!! It's our own content. Kodancherry News©