ഇ എസ് ഐ വിഷയത്തിൽ സംസ്ഥാന സർക്കാർ മലയോര മേഖലയിലെ ജനങ്ങളെ വഞ്ചിക്കുന്നതിൽ മുറംപാത്തി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
ഇ എസ് ഐ വിഷയത്തിൽ സംസ്ഥാന സർക്കാർ മലയോര മേഖലയിലെ ജനങ്ങളെ വഞ്ചിക്കുന്നതിൽ മുറംപാത്തി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
കോടഞ്ചേരി:പരിസ്ഥിതി ലോല പ്രദേശനിർണയത്തിൽ കാലാവസ്ഥ വ്യതിയാന വകുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരുടെ നേതൃത്വത്തിൽ റവന്യൂ ഫോറസ്റ്റ് വകുപ്പുകൾ സംയുക്തമായ തയ്യാറാക്കിയ മാപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കാതെ ഇ എസ് ഐ വിഷയത്തിൽ സംസ്ഥാന സർക്കാർ മലയോര മേഖലയിലെ ജനങ്ങളെ വഞ്ചിക്കുന്നതിൽ മുറംപാത്തി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ഇ എസ് ഐ വിഷയത്തിൽ സർക്കാർ മലയോര ജനതയെ വഞ്ചിക്കുകയാണെന്നും യോഗം ആരോപിച്ചു.
മുൻ കെ.പി.സി.സി നിർവാഹസമിതി അംഗം വി. ഡി ജോസഫ് വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
വാർഡ് കോൺഗ്രസ് പ്രസിഡണ്ട് ജോബി പുതിയാപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ജോസഫ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ജോസ് പൈക നാസർ പി പി , ഗോപാലൻ പടിഞ്ഞാറ് വീട്ടിൽ, ദിവാകരൻ ചാർവേലിൽ, ടോമി ഇലഞ്ഞിക്കൽ, സിദ്ദിഖ് കാഞ്ഞിരാടൻ , ജോസ് അനന്തക്കാട്ട്, ജലീൽ പാലയിൽ, സിന്ധു രാജ്, അജിതാ ബിജേഷ്, ദേവസ്യ പാട്ടത്തിൽ, സക്കീർ മുട്ടത്ത് എന്നിവർ പ്രസംഗിച്ചു.
ത്രിതല പഞ്ചായത്ത് വയനാട് പാർലമെന്റ് മണ്ഡലം ഉപതിരഞ്ഞെടുപ്പ് ഇലക്ഷൻ മുന്നൊരുക്ക പ്രവർത്തനങ്ങൾ കെപിസിസി നിർദ്ദേശപ്രകാരം റിവ്യൂ മീറ്റിംഗിൽ യോഗം വിലയിരുത്തി.