കൂടത്തായി ഈരൂട് സെൻറ് ജോസഫ് എൽ. പി .സ്കൂളിൻറെ നേതൃത്വത്തിൽ കരിമ്പാലക്കുന്ന് അങ്ങാടി ശുചിയാക്കി

പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ എത്തിനിൽക്കുന്ന കൂടത്തായി സെൻറ് ജോസഫ് എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി കരിമ്പാലക്കുന്ന് അങ്ങാടിയും പരിസരവും വൃത്തിയാക്കി. പ്രധാനാധ്യാപിക ശ്രീമതി ഡെയ്സിലി മാത്യു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ശുചീകരണ പ്രവർത്തനത്തിൽ പങ്കുചേർന്നു. അതിനുശേഷം കരിമ്പാല കുന്ന് അങ്ങാടി സൗന്ദര്യവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി കടകൾക്ക് മുമ്പിൽ സ്ഥാപിക്കാനുള്ള ചെടികളും വ്യാപാരികൾക്ക് കൈമാറി. സേവന സന്നദ്ധരായി എത്തിയ കുരുന്നുകൾക്ക് നാട്ടുകാർ മധുരം വിതരണം ചെയ്തു.

Sorry!! It's our own content. Kodancherry News©