ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കോടഞ്ചേരി പഞ്ചായത്തിൽ ശ്രേയസ് കോഴിക്കോട് മേഖല വെയ്സ്റ്റ് ബിൻ സ്ഥാപിച്ചു

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖലയും കോടഞ്ചേരി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ടൗൺ ശുചീകരണം പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു ചെടിച്ചട്ടി പുനർ ക്രമീകരണത്തിന്റെ ഉദ്ഘാടനം ഫാ. സിജോ പന്തപ്പിള്ളി നിർവഹിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 വേസ്റ്റ് ബിൻ സ്ഥാപിച്ചു.

സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് കോഡിനേറ്റർ അഖില്‍ നേതൃത്വത്തിൽ 20 കുട്ടികൾ പങ്കെടുത്തു പഞ്ചായത്ത് ബസ്റ്റാൻഡ് പരിസരവും വൃത്തിയാക്കി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജമീല അസീസ്, വാർഡ്‌ മെമ്പർ ലിസി ചാക്കോ ആശംസ അർപ്പിച്ചു മേഖലാ കോഡിനേറ്റർ ലിസി റെജി നന്ദി അർപ്പിച്ചു മേഖല യൂണിറ്റ് സ്റ്റാഫ് അംഗങ്ങളും കമ്മിറ്റി അംഗങ്ങളും പഞ്ചായത്ത് അംഗങ്ങളും നേതൃത്വം നൽകി.

Sorry!! It's our own content. Kodancherry News©