സ്കൂൾ കലാമേള നൂപുരം  സമാപിച്ചു

ചെമ്പുകടവ് :ജി. യു. പി. സ്കൂളിലെ 2024- 25 വർഷത്തെ സ്കൂൾ കലാമേള ‘നൂപുരം’ സമാപിച്ചു.ഒക്ടോബർ 3,4തിയ്യതികളിൽ നടന്ന കലാമേള പി. ടി. എ. പ്രസിഡന്റ്‌ ടോണി  ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ  സുരേഷ് തോമസ് അധ്യക്ഷത വഹിച്ചു.എസ്. ആർ. ജി. കൺവീനർ  ആൻ ട്രീസ ജോസ് നന്ദി പറഞ്ഞു.എം.പി.ടി .എ. പ്രസിഡന്റ്‌  അനു അജിത്ത് അധ്യാപകരായ ഹാദിയ എ  കെ., ഫസ്ന എ പി.,അലൻ ജോസഫിൻ ,കവിത എൻ കെ., സിന്ധു റ്റി ,അനു കുര്യാക്കോസ്, അമൃത ബി, ഷീജ , ബിന്ദു, ഐറിൻ സജി, ജസ്‌ന വർഗീസ്, ആൻ റോസ്, അജി എബ്രഹാം, പ്രീത, ശാലിനി, ബ്രുതിമോൾ തുടങ്ങിയവർ പങ്കെടുത്തു.

രണ്ട് ദിവസങ്ങളിലായി നടന്ന സ്കൂൾ കലാമേള വിദ്യർത്ഥികളുടെ പങ്കാളിത്തം കൊണ്ടും രക്ഷിതാക്കളുടെ സഹകരണം കൊണ്ടും വളരെ ശ്രദ്ധേയമായി. ജനപ്രിയ ഇനങ്ങളായ സംഘനൃത്തം, ഒപ്പന തുടങ്ങിയ ഇനങ്ങളിലെ പങ്കാളിത്തം ബാഹുല്യം എടുത്തു പറയേണ്ടതായിരുന്നു. അധ്യാപകരോടൊപ്പം രക്ഷിതാക്കളും കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി   വളരെ സജീവമായ ഇടപെടലുകൾ നടത്തി ഓരോ ഗ്രൂപ്പിന്റെയും വിജയത്തിന് ആക്കം കൂട്ടി.ഹെഡ്മാസ്റ്റർ ശ്

സുരേഷ് തോമസ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.ഈ രണ്ട് ദിവസങ്ങൾ അക്ഷരാർത്ഥത്തിൽ സ്കൂളിന് ഉത്സവാന്തരീക്ഷം പകർന്ന ദിനങ്ങളായി. 

Sorry!! It's our own content. Kodancherry News©