ജൂനിയർ നാഷണൽ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് – കേരളത്തിന് സ്വർണ്ണ കിരീടം

ഹരിയാനയിലെ ഫരീദാബാദ് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ സമാപിച്ച ജൂനിയർ നാഷണൽ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ബോയ്സ്, ഗേൾസ് ടീമുകൾ ചാമ്പ്യൻമാരായി.ബോയ്സ് വിഭാഗത്തിൽ മദ്ധ്യപ്രദേശിനെ 24 – 26 ന് പരാജയപ്പെടുത്തിയും,ഗേൾസ് വിഭാഗത്തിൽ ഹരിയാനയെ 37-38ന് പരാജയപ്പെടുത്തിയുമാണ് കേരളം ഓവറോൾ ചാമ്പ്യൻമാരായത്.സ്വർണ്ണ ജേതാക്കൾക്ക് നാളെ രാവിലെ 7 മണിക്ക് റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകും.

സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻസംസ്ഥാന പ്രസിഡണ്ട് ഗിരീഷ് ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

Sorry!! It's our own content. Kodancherry News©