ലാംഗ്വേജ് ഗാർഡൻ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ലാംഗ്വേജ് ഗാർഡൻ പ്രവർത്തനമാരംഭിച്ചു. തിരുവമ്പാടി സക്സസ്ഗാർട്ടൻ ഐ ഇ എൽ ടി എസ് സെൻ്റർ ഡയറക്ടർ ചിന്തു എം രാജു ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. കുട്ടികളിൽ ഭാഷാ ശേഷി, കമ്മ്യൂണിക്കേഷൻസ്കിൽ, സർഗാത്മക വികാസം, പ്രസംഗ പാടവം തുടങ്ങിയവ വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ലാംഗ്വേജ് ഗാർഡൻ മാതൃഭാഷയോടൊപ്പം ഹിന്ദി, ഇംഗ്ലീഷ്, ജർമ്മൻ തുടങ്ങിയ ഭാഷകൾ സ്വായത്തമാക്കാൻ ഉതകുന്ന തരത്തിൽ പ്രത്യേകം മൊഡ്യൂളുകൾ തയ്യാറാക്കിയാണ് പ്രവർത്തിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, അധ്യാപകരായ ഡാലി ഫിലിപ്പ്, അഞ്ജന ജോസ്, ദീപ ആൻറണി, ആനന്ദ് ജോസ് വിദ്യാർത്ഥികളായ എയ്ഞ്ചൽ ജോർജ്, അയന സനൽ തുടങ്ങിയവർ പ്രസംഗിച്ചു.

Sorry!! It's our own content. Kodancherry News©