യു ഡി എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി: പഞ്ചായത്ത്തല കുടുംബ സംഗമം നൂറാംതോട്ടിൽ കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. മതേതര രാഷ്ട്രമായ ഭാരതത്തെ മത രാഷ്ട്രമാക്കി മാറ്റുവാനുള്ള മുന്നൊരുക്കങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് കെ മുരളീധരൻ ആരോപിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നാട്ടിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടാതെ ചൂരൽമല, വിലങ്ങാട് ദുരിതബാധിതരെ സഹായിക്കാൻ വിമുഖത കാണിച്ച് സംസ്ഥാന സർക്കാർ ഇല്ലാത്ത കണക്ക് കേന്ദ്രത്തിന് സമർപ്പിച്ച് കേരള സർക്കാർ അഴിമതി നടത്തുവാൻ മത്സരിക്കുകയാണെന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ, ലൈഫ് മിഷൻ, അടക്കമുള്ള സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിൽ പാവപ്പെട്ടവരെ വഞ്ചിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ കെഎം ബഷീർ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സി കെ കാസിം, കൺവീനർ ബാബു പൈക്കാട്ടിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്ചെമ്പകശ്ശേരി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, ജോസ് പൈക, സണ്ണി കാപ്പാട്ട് മല, സജി നിരവത്ത്,കുമാരൻ കരിമ്പിൽ,സി മുഹമ്മദ്, റിയാനസ് സുബൈർ ബാബു പട്ടരാട്, ബാബു പെരിയപ്പുറം,ബിനു പാലാത്തറ, ഭാസ്കരൻ പട്ടാരാട് എന്നിവർ പ്രസംഗിച്ചു

Sorry!! It's our own content. Kodancherry News©