കോടഞ്ചേരിയിൽ കൊട്ടിക്കലാശം നടത്തി
കോടഞ്ചേരി: കോടഞ്ചേരിയിൽ വിവിധ മുന്നണികൾ കൊട്ടിക്കലാശം നടത്തി. യുഡിഎഫ് പ്രവർത്തകർ തിരുവമ്പാടിയിൽ രാഹുലിന്റെയും പ്രിയങ്കയുടെയും കൊട്ടിക്കലാശത്തിന് പങ്കെടുക്കാൻ ഉള്ളതുകൊണ്ട് മൂന്നുമണിക്ക് കോടഞ്ചേരി അങ്ങാടിയിൽ കൊട്ടിക്കലാശം നടത്തി.
വൈകുന്നേരം നാലുമണിയോടുകൂടി എൽ.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകരും കൊട്ടിക്കലാശം ആരംഭിച്ചു. അഞ്ചുമണിയോടുകൂടി കൊട്ടിക്കലാശം അവസാനിപ്പിച്ചു.