ഇംഗ്ലണ്ട് പ്രാദേശിക കൗൺസിൽ ഇലക്ഷനിൽ മലയാളി ദീപക് ജോസിന് തിളക്കമാർന്ന വിജയം
അയ്ൽസ്ബറി: ഇംഗ്ലണ്ടിൽ ഇന്ന് നടന്ന പ്രാദേശിക കൗൺസിൽ ഇലക്ഷനിൽ മലയാളിയായ ദീപക് ജോസിന് തിളക്കമാർന്ന വിജയം.
ബക്കിംഗ്ഹാംഷയറിലെ ബറിഫീൽഡ്സ് വാർഡിൽ നിന്നുമാണ് ദീപക് വാശിയേറിയ മൽസരത്തിനൊടുവിൽ ഈ വിജയം നേടിയത്. ബക്കിങ്ങ്ഹാംഷെയർ കൗൺസിലിലെ പ്രാദേശിക തിരഞ്ഞെടുപ്പിലെ ആദ്യ മലയാളി പ്രതിനിധിയാണ് ദീപക് എന്നത് യു കെ യിലെ കോടഞ്ചേരിക്കാർക്ക് അഭിമാനിക്കാം.
കോടഞ്ചേരി പരേതനായ അറക്കൽ ജോസഫുചേട്ടൻ്റെ കൊച്ചുമകനാണ് ബക്കിങ്ങ്ഹാംഷയറിൽ സ്ഥിരതാമസമാക്കിയ ദീപക്.
IT പ്രാഫഷണലും സ്വന്തമായ ബിസിനസിനുടമയുമായ ദീപക് പൊതുപ്രവർത്തനമേഘലയിലെ നിറസാന്നിധ്യമാണ്.