Oplus_0

വേൾഡ് മാസ്റ്റേഴ്‌സ് ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കോടഞ്ചേരിയിലെ താരങ്ങളെ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ഇടവക ആദരിച്ചു

കോടഞ്ചേരി: തായ്‌വാനിലെ ചൈനീസ് തായ്‌പെയിൽ വച്ച് നടന്ന വേൾഡ് മാസ്റ്റേഴ്‌സ് ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ 35 പ്ലസ് ,45 പ്ലസ് എന്നീ വിഭാഗങ്ങളിൽ ഇന്ത്യക്ക് വെങ്കലമെഡൽ.മൂന്ന് വിഭാഗത്തിൽ ആയി നടന്ന മത്സരത്തിൽ കോടഞ്ചേരി സ്വദേശികളായ 45 പ്ലസ് കാറ്റഗറിയിൽ മെൽവി മാത്യു മത്സരിച്ച ടീമിനും,35 പ്ലസ് കാറ്റഗറിയിൽ ലിഷോ അഗസ്റ്റിൻ സന്തോഷ്‌ സെബാസ്റ്റ്യൻ, എന്നിവർ മത്സരിച്ച ഇന്ത്യൻ ടീമിനും വെങ്കല മെഡൽ ലഭിച്ചു. 50 പ്ലസ് ടീം ഇന്ത്യ ക്യാപ്റ്റനും ടീം മാനേജറും റോബർട്ട്‌ അറക്കൽ ആയിരുന്നു.

ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ ഇവരെ ആദരിച്ചു. ഡോ. ചാക്കോ കാളംപറമ്പിൽ, പരിഷ് കൗൺസിൽ സെക്രട്ടറി ജസ്റ്റിൻ തറപ്പേൽ, ഇടവക ട്രസ്റ്റി ജോൺസൺ തെങ്ങും തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

Sorry!! It's our own content. Kodancherry News©