ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും റിവർ റാഫ്റ്റിങ് ആരംഭിച്ചു

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായി ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും റിവർ റാഫ്റ്റിങ് ആരംഭിച്ചു. പാഡിൽ മോങ്ക്സ് അഡ്വഞ്ചറസ് ഉടമയും കയാക്കറുമായ ബിശ്വാസ് രാധ്ന്റെ നേതൃത്വത്തിലാണ് റിവർ റാഫ്റ്റിങ് ആരംഭിച്ചത്. റാഫ്റ്റിൽ ഒരേ സമയം 8 പേർക്ക് യാത്ര ചെയ്യാം.

പാറക്കൂട്ടങ്ങൾ നിറഞ്ഞതും കുത്തൊഴുക്കുമുള്ള പുഴയിലൂടെ റാഫ്റ്റ് ചെയ്യുന്നത് സാഹസികതനിറഞ്ഞതാണ്. റാഫ്റ്റ് നിയന്ത്രിക്കാൻ ഒരാളും സുരക്ഷ ഒരുക്കി മറ്റൊരാൾ കയാക്ക്തോണിയിലും ഒപ്പം ഉണ്ടാകും. ശക്തമായ ഒഴുക്കിൽ പുഴയിലൂടെ തുഴഞ്ഞു പോകുന്ന റാഫ്റ്റിങ് സംഘങ്ങളെ കാണാൻ പുഴയോരങ്ങളിൽ ഒട്ടേറെപ്പേർ എത്തുന്നുണ്ട്. പുഴ കളിൽ നീരൊഴുക്ക് കുറയുന്നത് വരെ എല്ലാ ദിവസങ്ങളിലും റാഫ്റ്റിങ് ഉണ്ടായിരിക്കുമെന്ന് ബിശ്വാസ് രാധ് പറഞ്ഞു. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 9539867664.

Sorry!! It's our own content. Kodancherry News©