മലബാർ റിവർ ഫെസ്റ്റിവൽ വനിതകളുടെ മഴ നടത്തം ചൊവ്വാഴ്ച രാവിലെ തുഷാരഗിരിയിൽ

കോടഞ്ചേരി: കേരളസർക്കാരിൻ്റെ ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന 11-ാം മലബാർ റിവർ ഫെസ്റ്റിവൽ 2025 ജൂലായ് 24 മുതൽ 27 വരെ കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കും. തദ്ദേശസ്വയംഭരണവകുപ്പുമായി സഹകരി ച്ച് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ ആണ് പരിപാടിയുടെ സാങ്കേതികനിയന്ത്രണം നിർവഹി ക്കുകയെന്നും വിവിധസംസ്ഥാനങ്ങളിൽനിന്നും 17 രാജ്യങ്ങ ളിൽനിന്നുമുള്ള കായാക്കർമാർ ഫെസ്റ്റിവലിൽ പങ്കാളികളാകുമെന്നും സംഘാടകർ അറിയിച്ചു.

പ്രചാരാണർഥം ജൂലായ് ആറുമുതൽ ഇരുപതാം തീയതി വരെ വ്യത്യസ്ത മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കും. ജൂലൈ 8 ചൊവ്വാഴ്ച രാവിലെ 10 :30 ന് സ്ത്രീകളുടെ മഴ നടത്തം തുഷാരഗിരിയിൽ നടത്തും.മലബാർ റിവർ ഫെസ്റ്റിവലിൻ്റെ കയാക്കിങ് മത്സരക്രമം തയ്യാറായി. ലോകപ്രശസ്ത 14 കയാക്കിങ് താരങ്ങൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മുൻനിര കയാക്കിങ് താരങ്ങളും മലബാർ റിവർ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കയാക്കിങ് രംഗത്തെ ഏറ്റവും പ്രമുഖതാരങ്ങളാണ് എത്തുക. രാജ്യത്തെ സാഹസികവിനോദങ്ങളുടെ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു

Sorry!! It's our own content. Kodancherry News©