കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി -സ്വാഗതസംഘം രൂപീകരിച്ചു

കണ്ണോത്ത് : മലയോര ഗ്രാമമായ കണ്ണോത്തിൻ്റെ അക്ഷരവിളക്കായി പ്രശോഭിക്കുന്ന സെൻറ് ആൻറണീസ് ഹൈസ്കൂൾ അൻപതിന്റെ നിറവിൽ.സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.ഇന്ന് നടന്ന സ്വാഗതസംഘം രൂപീകരണയോഗം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

ചടങ്ങിന് സ്കൂൾ മാനേജറും ജൂബിലി കമ്മിറ്റി ചെയർമാനുമായ ഫാ.സെബാസ്റ്റ്യൻ പുളിക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്ററും ജൂബിലി കമ്മിറ്റി ജനറൽ കൺവീനറുമായ റോഷിൻ മാത്യു വിഷയാവതരണം നടത്തുകയും കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകുകയും ചെയ്തു. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ.എബിൻ മാടശ്ശേരി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി,വാർഡ് മെമ്പർ ഷിൻജോ തൈക്കൻ എന്നിവർ ആശംസകൾ അറിയിച്ചു. ജൂബിലി കമ്മിറ്റി ജോയിൻ്റ് കൺവീനർ അഭിലാഷ് ജേക്കബ് നന്ദി അർപ്പിച്ചു.2026 ജനുവരി 27ാം തീയതി ആഘോഷ പരിപാടികൾക്ക് സമാപനം കുറിക്കും.

Sorry!! It's our own content. Kodancherry News©