കോടഞ്ചേരിയിൽ വി.എസ് അനുസ്മരണ യോഗം നടത്തി
കോടഞ്ചേരി: സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗവും, സംസ്ഥാന സെക്രട്ടറിയുമായ കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമായിരുന്ന വി. എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ കോടഞ്ചേരിയിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി. യോഗത്തിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.
സിപിഐ(എം) എരിയ കമ്മറ്റി അംഗം ഷിജി ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിൻസെൻ്റ് വടക്കേമുറി ,കേരള കോൺഗ്രസ് (എം ) തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യൂ ചെമ്പോട്ടിക്കൽ, മുസ്ലിംലീഗ് കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് അബുബക്കർ മൗലവി ,ബിജെപി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് കെ.ആർ ,എൻ.സി.പി ജില്ലാ വൈസ് പ്രസിഡണ്ട് പി.പി ജോയി ,കേരള കോൺഗ്രസ് ( ജോസഫ്) സംസ്ഥാന കമ്മറ്റി അംഗം സി ജെ ടെന്നീസൺ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് റോബർട്ട് അറക്കൽ. ,കോടഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത്, സിപിഐ(എം) കോടഞ്ചേരി ലോക്കൽ സെക്രട്ടറി പി.ജി സാബു എന്നിവർ അനുശോചനം അറിയിച്ചു.