കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിച്ചു.

കോടഞ്ചേരി: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ  മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ വകുപ്പുകൾ ചുമത്തി ആകാരണമായി ജയിലിൽ അടച്ചതിൽ താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസിന്റെ ശക്തമായ പന്തം കൊളുത്തി  പ്രതിഷേധ റാലി  കോടഞ്ചേരി അങ്ങാടിയിൽ നടത്തി. 

തുടർന്ന് നടത്തിയ പ്രതിഷേധ യോഗത്തിൽ കോടഞ്ചേരി ഫൊറോന ഡയറക്ടർ ഫാ. കുര്യാക്കോസ് ഐ കുളമ്പിൽ  കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ഡോക്ടർ ചാക്കോ കാളംപറമ്പിൽ, രൂപത ജനറൽ സെക്രട്ടറി ഷാജി  കണ്ടത്തിൽ കോടഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് ഷാജു കരി മഠത്തിൽ, എഫ്.സി.സി. കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ സാലി ടോം, കോടഞ്ചേരി  യൂണിറ്റ് ട്രഷറർ ബിബിൻ കുന്നത്ത് എന്നിവർ പ്രസംഗിച്ചു. കോടഞ്ചേരി പള്ളിയിലെ വിവിധ സംഘടനകളായ മാതൃവേദി വിൻസന്റ് ഡി പോൾ,കെ സി.വൈ.എം, പ്രയർ ഗ്രൂപ്പ് എന്നിവർ റാലിയിൽ സജീവ പങ്കാളികളായി.അസിസ്റ്റന്റ് വികാരി ഫാ. ജിയോ  കടുകൻ മാക്കിൽ, ഫാ. മരിയ ദാസ്, ഡീക്കൻ സിനോ കരിക്കാട്ട്കണ്ണിയേൽ, കോടഞ്ചേരിയിലെ വിവിധ കോൺവെന്റ്കളിലെ സിസ്റ്റേഴ്സ്, ജോജോ പള്ളിക്കാമടത്തിൽ, ജെയിംസ് വെട്ടുകല്ലും പുറത്ത്, ജസ്റ്റിൻ തറപ്പേൽ, തങ്കച്ചൻ ആയത്ത് പാടത്ത്, ജോസഫ് നടുവിലെടത്ത് ,സീന റോസ് തറയിൽ, സൈമൺ അമ്പാട്ട്, ജിഷ ജോഷി പുതിയേടത്ത്, സനി പുള്ളിക്കാട്ടിൽ, എന്നിവർ റാലിക്ക് നേതൃത്വം നൽകി.

കന്യാസ്ത്രീകളെ ഇല്ലാത്ത വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ചതിലുള്ള കത്തോലിക്ക  കോൺഗ്രസ് താമരശ്ശേരി രൂപതയുടെ  പ്രതിഷേധ പ്രമേയം രൂപത ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ  യോഗത്തിൽ അവതരിപ്പിച്ചു 

Sorry!! It's our own content. Kodancherry News©