കോടഞ്ചേരിയിൽ ഇന്ന് നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിലൂടെ

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒരപ്പുങ്കൽ അംഗനവാടിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒരപ്പുങ്കൽ അംഗനവാടിയിൽ വച്ച് 79ാം മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു .വാർഡ് മെമ്പർ ലിസി ചാക്കോയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി . അംഗനവാടി വർക്കർ ജിഷ ജോർജ് സ്വാഗതം പറഞ്ഞു. എഎൽ എം എസ് സി അംഗങ്ങളായ ജോസഫ് കുമ്മിണിയിൽ , ജോജോ പള്ളിക്കമഠത്തിൽ, രാമൻകുട്ടി നെരാടിമലയിൽ, സാലി പുളിമൂട്ടിൽ ,ജിജിൻ പുതിയെടത്ത് , എന്നിവർ ആശംസകളർപ്പിച്ചു.സൗമ്യ കെ എസ് നന്ദി പറഞ്ഞു. കുട്ടികൾക്ക് മധുരപലഹാരം നൽകിക്കൊണ്ട് ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.

മര്‍കസ് നോളജ് സിറ്റിയില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു

നോളജ് സിറ്റി : രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിനം മര്‍കസ് നോളജ് സിറ്റിയില്‍ സമുചിതമായി ആഘോഷിച്ചു. സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് പതാക ഉയര്‍ത്തി സന്ദേശ പ്രഭാഷണം നടത്തി. അസമത്വം നിറഞ്ഞ വികസനം അനീതിയാണ് സൃഷ്ടിക്കുന്നതെന്നും നന്മകള്‍ ഒരുവിഭാഗത്തിന് മാത്രം ലഭിക്കുമ്പോള്‍ ‘വികസിത് ഭാരത്’ എന്നതിന് പകരം ‘ഡിവൈഡെഡ് ഭാരത്’ ആണ് സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ പൂര്‍ണമായി സ്പര്‍ശിച്ചുകൊണ്ടുള്ള വികസനമാണ് മര്‍കസ് നോളജ് സിറ്റി നടപ്പാക്കുന്നതെന്നും ഇത് രാജ്യത്തിന്റെ പുരോഗതിക്ക് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പരേഡ്, മധുര വിതരണം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ഫ്രീഡം ടോക്ക്, ദേശഭക്തി ഗാനം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, സി എഫ് പി എം ഒ ഡോ. നിസാം റഹ്‌മാന്‍, ശബീറലി ഇല്ലിക്കല്‍, അബ്ദുല്‍ ഗഫൂര്‍ എ കെ, ഡോ. മുജീബ് റഹ്‌മാന്‍, മുഹിയദ്ദീന്‍ ബുഖാരി, ഡോ. യു കെ ഹാഫിസ് മുഹമ്മദ് ശരീഫ്, ഡോ. പി വി ശംസുദ്ദീന്‍, അലിക്കുഞ്ഞി ദാരിമി, ഹബീബുറഹ്‌മാന്‍, ഹംസ അഞ്ചുമുക്കില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കണ്ണോത്ത് അങ്കണവാടിയിൽ സീനിയർ ചേമ്പർ ഇൻ്റർനാഷണൽ കോടഞ്ചേരിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോടഞ്ചേരി പഞ്ചായത്തിലെ 139-ാം നമ്പർ കണ്ണോത്ത് അങ്കണവാടിയിൽ സീനിയർ ചേമ്പർ ഇൻ്റർനാഷണൽ കോടഞ്ചേരിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാർഡ് മെമ്പർ റീന സാബു പതാക ഉയർത്തി. അങ്കണവാടി ടീച്ചർ ലൈല വി.എ സ്വാഗതം പറഞ്ഞു. സൂപ്പർവൈസർ നസീറ ,സീനിയർ ചേമ്പർ ഇൻ്റർനാഷണൽ കോടഞ്ചേരിയുടെ പ്രസിഡൻ്റ് ബെന്നി പി.സി, സെക്രട്ടറി ജോൺ T A , ട്രഷറർ ഷിജോ ജോസഫ്, മറ്റ് അംഗങ്ങളായ ജോമി മണ്ണംപ്ലാക്കൽ, CT തോമസ്, ബോൺസൺ കിഴക്കേടത്ത് , അങ്കണവാടി ALMSC അംഗങ്ങൾ ഷൈനി, ജമാലുദ്ധീൻ, ദേവസ്യ പാപ്പാടിയിൽ , സൈനബ, റിയ ബെന്നി, ഹെൽപ്പർ അനിമോൾ ജോസ് എന്നിവർ സംസാരിച്ചു. സീനിയർ ചേമ്പർ ഇൻ്റർനാഷണൽ കോടഞ്ചേരിയുടെ വക അങ്കണവാടിയിൽ പായസവും മിഠായിയും കുട്ടികൾക്ക് തൊപ്പി ,പതാക എന്നിവയും നൽകി. കൗമാരക്കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന ക്വിസ്സ് പ്രോഗ്രാമും നടത്തി.

കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം നടത്തി

കണ്ണോത്ത്: സെന്റ് ആന്റണീസ് യുപി സ്കൂൾ കണ്ണോത്ത്, 79-ാം സ്വാതന്ത്ര്യദിനാഘോഷം വളരെ വിപുലമായി നടത്തി. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ എബിൻ മാടശ്ശേരി ദേശീയ പതാക ഉയർത്തി സ്വാതന്ത്രദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ജിജി എം തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ അധ്യാപികയായ സിസ്റ്റർ അനു ആഗസ്റ്റിൻ, സ്കൂൾ ലീഡർ എഡ്വിൻ ബിനു എന്നിവർ ആശംസകൾ അർപ്പിക്കുകയും സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷേർളി വി ജെ നന്ദി അർപ്പിക്കുകയും ചെയ്തു.

മാസ് ഡ്രിൽ, വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിന് മോടി കൂട്ടി. താമരശ്ശേരി ഉപജില്ല ചാന്ദ്രദിന ക്വിസ് മത്സര വിജയികൾ, താമരശ്ശേരി കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി നടത്തിയ ടാലൻഷ്യ ക്വിസ് കോമ്പറ്റീഷൻ വിജയികൾ, താമരശ്ശേരി ഉപജില്ലതല വിദ്യാരംഗം കലാ സാഹിത്യവേദി സാഹിത്യ ക്വിസ് വിജയികൾ, വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്കായി സ്കൂൾതലത്തിൽ നടത്തിയ അറിവരങ്ങ് സാഹിത്യ ക്വിസ് മത്സര വിജയികൾ എന്നിവരെ പ്രസ്തുത ചടങ്ങിൽ അനുമോദിച്ചു. എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു.

ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോഴിക്കോട്: സ്വതന്ത്ര ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. താമരശ്ശേരിയിൽ വെച്ച് നടന്ന ആഘോഷ പരിപാടിയിൽ ഒമാക് ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ പതാക ഉയർത്തി.ഒമാക് സ്ഥാപകാംഗം ഹബീബി സ്വാതന്ത്ര്യദിന സന്ദേശം നൽകിയ ചടങ്ങിൽ മുൻ ഭാരവാഹികളായ സത്താർ പുറായിൽ, അജിത്ത് കെ.ഇ, വിനോദ് താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഷമ്മാസ് കത്തറമ്മൽ സ്വാഗതവും റഫീക്ക് നരിക്കുനി നന്ദിയും പറഞ്ഞു.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്കും, പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടത്തിയ ‘പ്രകൃതിയെ സ്നേഹിക്കാം, സംരക്ഷിക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഫോട്ടോ മത്സരത്തിൽ വിജയികളായവർക്കും ചടങ്ങിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും നിക്കാഹിൻ കേരള മാട്രിമോണി സ്പോൺസർ ചെയ്ത സമ്മാനങ്ങൾ നൽകി. കൂടാതെ, ചടങ്ങിൽ പങ്കെടുത്തവർക്കും പൊതുജനങ്ങൾക്കും പായസം വിതരണം ചെയ്തു.

സ്നേഹതീരം സ്വാശ്രയ സംഘം പൂളപ്പാറ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Oplus_0

കോടഞ്ചേരി സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹതീരം സ്വാശ്രയ സംഘം പൂളപ്പാറ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ഇന്ന് പതാക ഉയർത്തുകയും പായസം വിതരണം നടത്തുകയും ചെയ്തു..ചടങ്ങിൽ രാജ്യത്തിനു വേണ്ടി സേവനമനുഷ്ടിച്ച മുൻ സൈനികൻ ആയ P. C വർഗീസ് പുത്തൻപുരയിൽ പതാക ഉയർത്തി. കോടഞ്ചേരി ബാങ്കിൽ നിന്നും സെക്രട്ടറി വിപിൻ ലാൽ മറ്റു സ്റ്റാഫുകൾ ആയ റെജി T. S, ഷജിൽ ബാബു എന്നിവർ പങ്കെടുത്തു .

വ്യാപാരി വ്യവസായി ഏകോപന സമിതി കോടഞ്ചേരി

വ്യാപാരി വ്യവസായി ഏകോപന സമിതി കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാര ഭവന് മുൻപിൽ യൂണിറ്റ് പ്രസിഡണ്ട് റോബർട്ട് അറക്കൽ ദേശീയ പതാക ഉയർത്തി

തെയ്യപ്പാറ മഹല്ല് കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

തെയ്യപ്പാറ മഹല്ല് കൂട്ടായ്മ 79 മത് സ്വാതന്ത്യ ദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് റഹീം പാറക്കൽ പതാക ഉയർത്തി. മഹല്ല് ഖത്തീബ് ശാഫി ഫൈസി വള്ളിയാട്, അബ്ദു സമദ് ബാഖവി , കോടഞ്ചേരി എസ്.എo. എഫ്.സെക്രട്ടറി റഷീദ് തട്ടുർ , ഇബ്രാഹിം തട്ടൂർ , ഖാദർ എ.സി, കലന്തൻ കുട്ടി ഹാജി, റഷീദ് പാറക്കൽ , മുഹമ്മദ് അഞ്ചുകണ്ടം എന്നിവർ സംസാരിച്ചു. അബ്ദുൽഹാദി തട്ടൂർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ദേശീയ ഗാനം പാടി യോഗം പിരിഞ്ഞു.

കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ത്യയുടെ എഴുപത്തി ഒമ്പതാമത് സ്വാതന്ത്ര്യ ദിനം പ്രൗഡഗംഭീരമായി ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ വിജോയ് തോമസ് അധ്യക്ഷനായ ചടങ്ങിൽ കോടഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിതേഷ് കെ.എസ്, പിടിഎ പ്രസിഡന്റ് ചാൾസ് തയ്യിൽ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

എസ്പിസി,സ്കൗട്ട് & ഗൈഡ്സ്, ജെആർ സി, എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെല്ലാവരും മാസ്സ് ഡ്രിൽ നടത്തി. തുടർന്ന് ദേശഭക്തി ഗാനങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണാഭമായ നൃത്താവിഷ്കാരം ചടങ്ങിന് മോടി കൂട്ടി. ധീര ജവാന്മാരുടെ സ്മരണ അനുസ്മരിപ്പിച്ചുകൊണ്ട് കുട്ടിസൈനികർ അവതരിപ്പിച്ച നൃത്തശില്പവും, ഭാരതാംബയുടെ വേഷപ്പകർച്ചയും കാണികളുടെ മനസ്സിൽ ദേശസ്നേഹം ഉണർത്തി.ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ് നന്ദി അർപ്പിച്ചു. അധ്യാപകരായ അനൂപ് ജോസ്, ബർണാഡ് ജോസ്, അനില അഗസ്റ്റിൻ, സി. സാലി സി. ജെ, ജൂലി അലക്സ്, റിൻ്റ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.

ആം ആദ്മി പാർട്ടിയുടെനേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

കോടഞ്ചേരി: പഞ്ചായത്ത് ആം ആദ്മി പാർട്ടിയുടെനേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.പ്രസിഡൻറ് അബ്രഹാം വാമറ്റം ദേശീയ പതാക ഉയർത്തി. എലിയാസ് പാടത്തുകാട്ടിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.തുടർന്ന് മധുരം വിതരണം നടത്തി. ലിൻസ് ജോർജ് ജോൺസൺ അബ്രഹാം, ആൽബിൻ ജോൺ, നിക്സൺ തോമസ്,ജെയിംസ് പുത്തൻ കണ്ടത്തിൽ, സജി വാമറ്റം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ശ്രേയസ് പുലിക്കയം യൂണിറ്റ്  സ്വാതന്ത്ര്യദിനാഘോഷം നടത്തി

ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവും മതമൈത്ര റാലിയും മേഖല ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു റിട്ടയേർഡ് സോൾജിയർ ശ്രീ ബിൻസു പതാക ഉയർത്തി. പ്രോഗ്രാം ഓഫീസർ ലി സി റെജി പ്രതിജ്ഞ ചൊല്ലി. ഉസ്താദ് നാസർ , പൂജാരി ശ്രീജിത്ത്, മേഖലാ കോഡിനേറ്റർ എം എം ഐസക് എന്നിവർ മതമൈത്ര റാലിക്ക് നേതൃത്വം നൽകുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു യൂണിറ്റ് പ്രസിഡണ്ട് ജോസ് ഇടയത്തു പാറ സ്വാഗതവും യൂണിറ്റ് കോഡിനേറ്റർ ലിജി സുരേന്ദ്രൻ നന്ദിയും പറഞ്ഞു പ്രസ്തുത ചടങ്ങിൽ രാജ്യത്തിനുവേണ്ടി ജീവനും ജീവിതവും സമർപ്പിച്ച ജവാൻ ശ്രീ ബിൻസുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു സെക്രട്ടറി ഷില്ബി രാജു കൂടരഞ്ഞി യൂണിറ്റ് പ്രസിഡണ്ട് ബിനു നിരപ്പേൽ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സ്തൂപത്തിനരികിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ദേശീയ പതാക ഉയർത്തി. ഫ്ലാഗ് സല്യൂട്ടിന് ശേഷം ജോയൽ സ്കൂൾ ഓഫ് മ്യൂസിക് അണിയിച്ചൊരുക്കിയ ദേശീയ ഗാനം ഓർഗൺ ഇൻസ്ട്രുമെന്റ് സഹായത്തോടുകൂടി 12 വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആലപിച്ചു. തുടർന്ന് ഗാന്ധി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

Singers -എൽവിൻ എബി, എൽസ എബി, സേറാ എലിസബത്ത് ജോൺ, ജൂവൽ ആൻ ജോൺ, സ്നേഹിത് വിൽസൺ

Keyboard – എബൽ ജനീഷ്ഷ്, ജോസ്റ്റിൻ കെ ജിൻസ്, കാതറിൻ മരിയ ട്ടിജോ, തപസ്യ അനിൽകുമാർ, ജാനറ്റ് ജസ്റ്റിൻ , ജോഹൻ ജസ്റ്റിൻ, എബെൽ ബിനു

തുടർന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ നിർദ്ദേശത്തതിൻ ഭാഗമായി സ്പെഷ്യൽ ഗ്രാമസഭ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതത്തിൽ ചേർന്ന സ്പെഷ്യൽ ഗ്രാമസവാ യോഗത്തിൽ ഊർജ്ജത്തിന്റെ പുനരുപയോഗത്തെക്കുറിച്ചും ഗ്രാമപഞ്ചായത്തിൻ്റെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തെക്കുറിച്ചും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാലീ കളുടെയും മറ്റും ഉന്നമനത്തെക്കുറിച്ചുള്ള രാഷ്ട്രത്തിൻറെ കാഴ്ചപ്പാടുകൾ പങ്കുവച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, ക്ഷേമകാര്യ ചെയർപേഴ്സൺ സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷാജു ടി പി തെന്മല, ചിന്നാ അശോകൻ, വനജ വിജയൻ, ലിസി ചാക്കോ, റിയാനസ് സുബൈർ, ലീലാമ്മ കണ്ടത്തിൽ, വാസുദേവൻ ഞാറ്റുകാലായിൽ, റോസമ്മ തോമസ്, ചിന്നമ്മ മാത്യു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ സംബന്ധിച്ചു. സ്പെഷ്യൽ ഗ്രാമസഭയിൽ റിന്യൂവബിൾ എനർജിയെ കുറിച്ച് കോടഞ്ചേരി കെഎസ്ഇബി സെഷൻ സബ് എൻജിനീയർ ക്ലാസ് എടുത്തു.

നെല്ലിപ്പൊയിൽ OISCA ചാപ്റ്റർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

നെല്ലിപ്പൊയിൽ OISCA ചാപ്റ്റർ 79ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓഫീസ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ തോമസ് പാലത്തിങ്കൽ ദേശീയ പതാക ഉയർത്തുകയും, കുര്യൻ കുഴിയിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് നെല്ലിപ്പൊയിൽ പരിസരപ്രദേശങ്ങളിലെ വിവിധ സ്കൂളുകളിൽ മധുരപരിഹാരം വിതരണം ചെയ്യുകയും, നെല്ലിപ്പൊയിൽ അങ്ങാടിയിൽ പായസ വിതരണം നടത്തുകയും ചെയ്തു പ്രസ്തുത പരിപാടിയിൽ പ്രസിഡണ്ട് സാബു അവണണൂർ ട്രഷറർ ജിജി കരുവികടയിൽ, വൈസ് പ്രസിഡണ്ട് മനോജ് ടി കുര്യൻ, മെമ്പർമാരായ ഷാജി പൊരിയത്ത്, സന്തോഷ് മണ്ണാറോട്, സ്കറിയ പടിഞ്ഞാറ്റുമുറിയിൽ, റോജൻ വലിയമറ്റത്തിൽ, പോൾസൺ അറയ്ക്കൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ദേശീയ ഗാനാലാപനത്തോടെ സ്വാതന്ത്ര്യദിന പരിപാടികൾ അവസാനിച്ചു.

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വലമായ തുടക്കം – മാതൃരാജ്യത്തിൻ്റെ ധീര സൈനികർക്ക് ആദരവേകി വിദ്യാലയവും ദേശവും…കണ്ണോത്ത്:രാജ്യത്തിൻറെ അഭിമാന താരങ്ങളായ സൈനികരെ ആദരിച്ചുകൊണ്ട് കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലിക്ക് തുടക്കം കുറിച്ചു.മലയോര മേഖലയിലെ വിദ്യാഭ്യാസരംഗത്ത് 50 വർഷങ്ങൾ പൂർത്തീകരിക്കുക മാത്രമല്ല നാടിന് ഒട്ടേറെ ഭാവി വാഗ്ദാനങ്ങളെ സൃഷ്ടിക്കാനും ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നുള്ളത് അഭിമാനാർഹമായ നേട്ടമാണ്.സുവർണ്ണ ജൂബിലി വർഷ ആരംഭത്തിൽ തന്നെ നാടിനെ കാക്കുന്ന സൈനികർക്ക് ആദരവ് അർപ്പിച്ചത് മാതൃകയും പുത്തനുണർവുമായി . രാവിലെ 8:45 നു സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ പുളിക്കൽ പതാക ഉയർത്തിയതോടെ സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് തുടക്കമായി.തുടർന്ന് സ്കൗട്ട് ആൻഡ് ഗൈഡ് ,ജെ ആർ സി, ലിറ്റൽ കൈറ്റ്സ്‌ അംഗങ്ങളുടെ പരേഡും മാസ്ഡ്രില്ലും അരങ്ങേറി. കണ്ണോത്ത് സെൻ്റ് മേരിസ് ദേവാലയ അങ്കണത്തിൽ വച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. അലക്സ് തോമസ് ചെമ്പകശ്ശേരി ജവാൻമാരെ പൊന്നാട അണിയിച്ച് സ്വീകരിക്കുകയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അവരെ സ്കൂൾ ഓഡിറ്ററിയത്തിലേക്ക് ആനയിയ്ക്കുകയും ചെയ്തു. സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ പുളിക്കൽ അധ്യക്ഷനായിരുന്ന പൊതുസമ്മേളനത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.റോഷിൻ മാത്യു സ്വാഗതം ആശംസിച്ചു . കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. അലക്സ് തോമസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കുകയും നമ്മുടെ നാടിന് സ്വാതന്ത്ര്യം നേടിത്തന്ന ധീരാത്മാക്കളെ സ്മരിക്കുകയും , സൈനികർക്ക് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു . സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ എബിൻ മാടശ്ശേരി സ്വാതന്ത്രദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ റോയ് കുന്നപ്പള്ളി ,പിടിഎ പ്രസിഡണ്ട് ശ്രീ. അഭിലാഷ് ജേക്കബ്, വിദ്യാർത്ഥി പ്രതിനിധി സന്മയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ചടങ്ങിന് പുതുപ്പാടി പഞ്ചായത്ത് മെമ്പർ ശ്രീ. ഷിന്റോ തൈക്കൽ നന്ദി അർപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടു കൂടി ഇന്നത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് പരിസമാപ്തിയായി

വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 79-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ വിപുലമായി ആചരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് സ്കൂൾ അങ്കണത്തിൽ ത്രിവർണ പതാക ഉയർത്തി. എൻസിസി കേഡറ്റുകളും സ്കൗട്ട്-ഗൈഡ്സ് വളണ്ടിയേഴ്സും സല്യൂട്ട് നൽകി വിശിഷ്ടാതിഥികളെ സ്വീകരിച്ചു. ദേശസ്നേഹം തുളുമ്പുന്ന വന്ദേ മാതരം എല്ലാവരും ചേർന്ന് ആലപിച്ചു.തുടർന്ന്, പി.ടി.എ. പ്രസിഡണ്ട് റൂബി മർക്കോസിന്റെ അധ്യക്ഷതയിൽ നടന്ന പൊതുപരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ (ഇൻ ചാർജ്) ബിബിൻ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. അറിവിൽ അധിഷ്ഠിതമായ യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്ക് വിദ്യാർത്ഥികൾ കൂടുതൽ ഉണർവോടെ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.എം.ബി.ടി.എ. പ്രസിഡണ്ട് അലീന അജോഷ്, ഹൈസ്കൂൾ ലീഡർ നോവ, എൻസിസി കേഡറ്റ് ഏബൽ അജോഷ്, സിയാ സനോജ്, ഹെബിൻ മാത്യു, സഞ്ജയ് പീറ്റർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ശേഷം എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ ദേശസ്നേഹം വിളിച്ചോതുന്ന വിവിധ പരിപാടികൾ അവതരിപ്പിച്ചു. ബ്രിട്ടീഷ് അധിനിവേശകാലത്തെ പ്രധാന സംഭവങ്ങളും, ഗാന്ധിജിയുടെ ഇന്ത്യൻ സ്വാതന്ത്ര്യസമര രംഗത്തേക്കുള്ള വരവും, പോരാട്ടങ്ങളും, നെഹ്റുവിന്റെ പ്രശസ്തമായ മിഡ്‌നൈറ്റ് സ്പീച്ച്ഉം വിദ്യാർത്ഥികൾ മികവോടെ വേദിയിൽ അവതരിപ്പിച്ചു. ദേശഭക്തിഗാനങ്ങൾ, ഫ്ലാഷ് മോബ്, സ്കിറ്റ്, സംഘംനൃത്തം തുടങ്ങി നിരവധി പരിപാടികൾ അടുക്കും ചിട്ടിയോടും കൂടി അരങ്ങേറി.സ്വാതന്ത്ര്യത്തിന്റെ മാധുര്യം എല്ലാവരിലേക്കും പകർന്നുകൊണ്ട് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുസമൂഹം എന്നിവർക്കായി പായസം വിതരണം നടത്തി.പി.ടി.എ. പ്രസിഡണ്ട്, എക്സിക്യൂട്ടീവ് മെമ്പേഴ്സ്, അധ്യാപകർ, അനധ്യാപകർ, ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.

ചെമ്പുകടവ് ഗവണ്മെന്റ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ചെമ്പുകടവ്: ചെമ്പുകടവ് ഗവണ്മെന്റ് യു പി സ്കൂളിൽ രാജ്യത്തിന്റെ എഴുപത്തി ഒൻപതാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഹെഡ്മാസ്റ്റർ സുരേഷ് തോമസ് ദേശീയ പതാക ഉയർത്തിയതോടെ പരിപാടികൾ ആരംഭിച്ചു.പി ടി എ പ്രസിഡന്റ് ഷൈജു ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥികളായി കോടഞ്ചേരി റോട്ടറി ക്ലബ്‌ സെക്രട്ടറി കേണൽ ഷാജു ജോസഫ്, ട്രഷറർ ഐ സി അലക്സാണ്ടർ, ചാൾസ് അറക്കൽ എന്നിവർ പങ്കെടുത്തു.റോട്ടറി ക്ലബ്‌ വിദ്യാലയത്തിന് നൽകിയ പഠനോ പകരണങ്ങൾ ഹെഡ് മാസ്റ്റർ സുരേഷ്തോമസ്, ഷൈജു ജോസഫ്, ടോണി പന്തലാടി, അനീഷ് കെ എബ്രഹാം എന്നിവർ ചേർന്ന് ഏറ്റു വാങ്ങി .തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തി ഗാനം, സ്വാതന്ത്ര്യദിന സന്ദേശം,പ്രസംഗം,തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു.പി ടി എ എം പി ടി എ അംഗങ്ങൾ,രക്ഷിതാക്കൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ വച്ച് ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ “ചങ്ങാതിക്ക് ഒരു തൈ ” എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ കൊണ്ടു വന്ന വൃക്ഷതൈകൾ പരസ്പരം കൈമാറി.അഭിനവ് രാജു ചടങ്ങിന് നന്ദി അർപ്പിച്ചു.പായസ വിതരണത്തോടെ പരിപാടികൾ അവസാനിച്ചു

സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽസ്വാതന്ത്ര്യദിനാഘോഷം നടത്തി

കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 79ാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട് ബിബിൻ തോമസിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ലിസ്സി ചാക്കോ പതാക ഉയർത്തി .സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ FCC സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. തുടർന്ന് സ്കൂൾ ബാൻ്റിൻ്റെ മികച്ച പ്രകടനംവേറിട്ട കാഴ്ചയായി. സ്വതന്ത്ര്യ സമരത്തിൽ രക്തസാക്ഷിത്വം വരിച്ച ധീരദേശാദിനാനികളെ അനുസ്മരിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച ദൃശ്യാവിഷ്കാരം അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. വൈസ് പ്രിൻസിപ്പൽ ജിസ്സി.പി. ജോസഫ് ,ഷൈനി തോമസ്, മിനി, ജോയിൻഷ , അശ്വതി സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Sorry!! It's our own content. Kodancherry News©