ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോടഞ്ചേരി: വനിത ശിശുവികസന പദ്ധതിയുടെ കീഴിൽ “ORANGE THE WORLD CAMPAIGN” ൻ്റെ ഭാഗമായി കൊടുവള്ളി അഡീഷണൽ ഓമശ്ശേരി പ്രോജക്ടിന് കീഴിൽ കോടഞ്ചേരി പഞ്ചായത്തിലെ കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് സ്കൂൾ കുട്ടികൾക്ക് വേണ്ടി ഗുഡ് ടച്ച് /ബാഡ് ടച്ച്, ലിംഗ വിവേചനം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തൊഴിലവസരങ്ങളിൽ തുല്യത, വനിതകൾക്കുള്ള സ്കീമുകൾ എന്നിവയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കുട്ടികൾക്കായിട്ട് സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ചുള്ള നിയമങ്ങളെയും വകുപ്പുകളെയും കുറിച്ചുള്ള ക്വിസ് മത്സരം നടത്തുകയും ചെയ്തു. കമ്മ്യൂണിറ്റിവുമൺ ഫെസിലിറ്റേറ്റർ മെബിന തമ്പി ക്ലാസുകൾ നയിച്ചു. ക്വിസ് പ്രോഗ്രാമിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾക്ക് സ്കൂൾ പ്രധാനാദ്ധ്യാപകൻ റോഷിൻ മാത്യു കുട്ടികൾക്കുള്ള സമ്മാനദാന ചടങ്ങ് നിർവഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഉദയ കെ ജോയി. അങ്കണവാടി ടീച്ചർമാരായ ലൈല വി എ, കൗസിയ കെ ,വിജി സെബാസ്റ്റ്യൻ, തങ്കമണി ടി എസ്, സോളി ദേവസ്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


*** ***** *** ***** ***

കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

Sorry!! It's our own content. Kodancherry News©