സ്റ്റാറ്റസ് വെക്കു സമ്മാനം നേടൂ : വിജയിക്ക് സമ്മാനം നൽകി
കോടഞ്ചേരി : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ ശാസ്ത്ര തത്വങ്ങളെ ലളിതവൽക്കരിക്കുകയും അനുദിനജീവിതത്തിൽ ശാസത്ര സാങ്കേതിക വിദ്യയും റോബോട്ടിക്ക്സും ‘ എങ്ങനെ സഹായകമാവുമെന്നും തുറന്നുകാട്ടുന്നതിനായി ലൂമിയർ 2 K22 എന്ന പേരിൽ ഫെബ്രുവരി 13, 14 തിയ്യതികളിൽ നടത്തപ്പെടുന്ന സയൻസ് എക്പോയുടെ ഭാഗമായി സ്റ്റാറ്റസ് വെക്കു സമ്മാനം നേടു എന്ന മത്സരത്തിൽ വിജയിയായ പൂർവ്വ വിദ്യാർത്ഥിയും സെന്റ് സെബാസ്റ്റാർസ് എൽ.പി സ്കൂൾ അധ്യാപകനുമായ സെബിൻ സണ്ണിയെ പൂർവ്വ വിദ്യാർത്ഥിയും ഇന്ത്യൻ മിലിട്ടറി റിട്ടയേർഡ് ഉദ്യോഗസ്ഥനുമായ ജെയ് സാം ഉപഹാരം നൽകി ആദരിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആൻസി തോമസ് ,പി റ്റി എ പ്രസിഡന്റ് ബിജു കട്ടേകുടി അദ്ധ്യാപക പ്രതിനിധി സി. അൽഫോൻസ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN