കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ദൈവലയത്തിൽ തിരുന്നാളിന് തുടക്കമായി
കൂടരഞ്ഞി: മലബാറിലെ തന്നെ ഏറ്റവും വലിയ പെരുന്നാളുകളിൽ ഒന്നായ കൂടരഞ്ഞി പള്ളി തിരുന്നാളിന് തുടക്കമായി. വിശുദ്ധ സെബസ്റ്റ്യനോസ്സിന്റെ നാമദേയത്തിലുള്ള പള്ളി നിർമാണ പ്രവർത്തികൾ നടന്നു വന്നതിനാൽ കഴിഞ്ഞ വർഷങ്ങളിൽ ആഘോഷങ്ങൾ കുറവായിരുന്നു.
ഇത്തവണ പള്ളി നിർമാണം പൂർത്തികരിച്ച് കൂദാശ കർമ്മം കഴിഞ്ഞതിനാൽ ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണവും വാദ്യമേളങ്ങളും തിരുനാളിന്റെ പ്രധാനപ്പെട്ട ദിവസങ്ങളായ19,20 തീയതികളിൽ നടക്കും. ജനുവരി 20 ശനിയാഴ്ച ഉച്ചയോടു കൂടി തിരുനാൾ സമാപനം നടക്കും.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN