വിമല യു .പി സ്കൂൾ- ലൂമിയർ2K24 ലോഗോ പ്രകാശനം ചെയ്തു

കോടഞ്ചേരി : ശാസ്ത്ര സത്യങ്ങളെ ലളിത വൽക്കരിക്കുകയും ശാസ്ത്രനേട്ടങ്ങളെ സാമൂഹ്യവൽക്കരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ വിമല യു .പി സ്കൂൾ മഞ്ഞുവയലിൽ ഫെബ്രുവരി 13, 14 തീയതികളിലായി നടത്തപ്പെടുന്ന എജുക്കേഷണൽ സയൻസ് എക്സ്പോ ലൂമിയർ2K24 ന്റെ ഔദ്യോഗിക ലോഗോ , കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി പ്രകാശനംചെയ്തു.

ലോഗോയുടെ ഡിസൈനറും പ്രശസ്ത ഗ്രാഫിക് നോവലിസ്റ്റും ആനിമേറ്ററും പുല്ലൂരാംപാറ സ്വദേശിയുമായ ജോഷി ബനഡിക്റ്റ് ആക്കാട്ടുമുണ്ടേലിനെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ റോസമ്മ കയത്തിങ്കൽ, ഹെഡ്മിസ്ട്രസ്സ് ആൻസി തോമസ് ,പി.റ്റി എ പ്രസിഡൻറ് ബിജു കാട്ടേക്കുടിയിൽ എന്നിവർ സാന്നിധ്യംകൊണ്ട് സദസ്സിനെ സമ്പുഷ്ടമാക്കി.

തങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും സ്വായത്തമാക്കിയ ശാസ്ത്ര സത്യങ്ങളെ സാമൂഹ്യ പ്രതിബദ്ധതയിലൂന്നി സമൂഹനന്മയ്ക്കായുള്ള ലളിതവത്കരണമാണ് ലൂമിയർ 2K24. റോബോട്ടിക്സിന്റെ അനന്തസാധ്യതയും ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ ആവശ്യകതയും സമൂഹത്തെ മനസ്സിലാക്കുന്നതിലൂടെ കുട്ടികളുടെ അനന്തവിഹായസ്സിലേക്കുള്ള വാതായനം തുറക്കലുമാണ് ലൂമിയർ 2K24 വിഭാവനം ചെയ്യുന്നത്. സയൻസ് എക്സ്പോയിൽ CWRDM മണ്ണ് പരിശോധന, ജലപരിശോധന, മെഡിക്കൽ കോളേജിന്റെ പാത്തോളജി അനാട്ടമി ,പ്ലാനിറ്റോറിയം ,ഫോറൻസിക് ലാബ് ,ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര വിഭാഗത്തിൽപ്പെട്ട 70 ഓളം സ്റ്റാളുകൾ, റോബോട്ടിക്സ് ,ആർട്ടിഫിഷൽ ഇൻറലിജൻസ് ,ടേക്ക് ഓഫ് ആൻഡ് ലാൻഡിങ്ങ് ഓഫ് ഏറോപ്ലെയിൻ, ഫയർ ആൻഡ് സേഫ്റ്റി , ഫുഡ് ഫെസ്റ്റ് എന്നിവയുടെ വിവിധ സ്റ്റോളുകൾ ലൂമിയർ 2K24 ന്റെ ഭാഗമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©