തിരുവമ്പാടിയിൽ ചൂണ്ടയിടൽ മത്സരം
പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, ജേസീസ് തിരുവമ്പാടിയുടെ സഹകരണത്തോടെ 2024 ജൂണ്‍ 22 ശനിയാഴ്ച രാവിലെ 9 മണിക്ക് ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ അറിയിച്ചു. തിരുവമ്പാടി – പെരുമാലിപ്പടി – ലേക് വ്യൂ ഫാം സ്റ്റേയില്‍ വച്ച് നടത്തപ്പെടുന്ന മത്സരത്തില്‍ വിജയികള്‍ക്ക് യഥാക്രമം 5000, 2500, 1500 രൂപ ക്യാഷ് പ്രൈസ് നല്‍കുന്നു. പിടിക്കുന്ന മത്സ്യങ്ങളുടെ എണ്ണമാണ് വിജയത്തിനുള്ള മാനദണ്ഡം. എണ്ണത്തിൽ തുല്യത വന്നാൽ തൂക്കം രണ്ടാമത്തെ മാനദണ്ഡമാക്കുന്നതാണ്. കൂടാതെ ഏറ്റവും വലിയ മത്സ്യം പിടിക്കുന്ന ഒരാള്‍ക്ക് 1000 രൂപ ക്യാഷ് പ്രൈസും നൽകുന്നതാണ്.
രജിസ്‌ട്രേഷന്‍ ഫീ 200 രൂപ.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് 100 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. തിരുവമ്പാടി ചര്‍ച്ച് റോഡിലുള്ള ബ്രൈറ്റ് മീഡിയ, റിയ ട്രാവൽസ് എന്നിവിടങ്ങളിൽ പേര് നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8921 677 943, 9447 365 065
https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD