വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തന ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കലാകാരൻ സി.ഐ ഷിജു ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ പിടിഎ പ്രസിഡൻ്റ് റ്റിജു തോമസ് അധ്യക്ഷത വഹിച്ചു. പ്രധാനാ ധ്യാപിക വി.എസ് നിർമ്മല, സീനിയർ അധ്യാപിക അനു മത്തായി, പിടിഎ വൈസ് പ്രസിഡൻ്റ് ജോബിൻ, കൺവീനർ കെ ഇ ഹെവലീന എന്നിവർ പ്രസംഗിച്ചു.