എൻഎസ്എസ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാംവർഷ എൻഎസ്എസ് വോളണ്ടിയേഴ്സിൻ്റെ സ്പെസിഫിക് ഓറിയന്റേഷൻ നടത്തപ്പെട്ടു. എൻഎസ്എസ് തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്ററും കരുവൻപൊയിൽ ഹയർസെക്കൻഡറി സ്കൂൾ ചരിത്ര വിഭാഗം അധ്യാപകനുമായരതീഷ് ടി യാണ് ക്ലാസ്സ് നയിച്ചത്.
സീനിയർ എൻഎസ്എസ് വോളണ്ടിയേഴ്സായ അലൻ ജോയ്, അൻവിയ റ്റിജി എന്നിവർ തയ്യാറാക്കിയ കൊക്കെഡാമ നൽകി സാറിനെ സ്വാഗതം ചെയ്ത വോളണ്ടിയേഴ്സ് വ്യത്യസ്ത കാഴ്ചപ്പാടിലൂടെ എൻഎസ്എസിന്റെ ദർശനങ്ങൾ പുതിയ തലമുറയിലേക്ക് എത്തിച്ചു.
എൻ എസ് എസിൻ്റെ ചരിത്രം , ലക്ഷ്യങ്ങൾ, കർമ്മ പദ്ധതികൾ എന്നിവ വളരെ വിശദമായും മനോഹരമായും രതീഷ് സർ അവതരിപ്പിച്ചു. സാറാ വർഗീസ്, സാമുവൽ എന്നിവർ ക്ലാസിന്റെ ഫീഡ്ബാക്ക് നൽകി. ഒന്നാംവർഷ വോളണ്ടിയർ ലീഡേഴ്സായ ഗ്രഫിൻ മേരി ബിനോയ്, കെവിൻ റോയ് എന്നിവർ നേതൃത്വം നൽകി.