ഇ.എസ്.എ.കരടു വിജ്ഞാപനം.. കത്തോലിക്കാ കോൺഗ്രസ് വഞ്ചനാ ദിനം ആചരിച്ചു
കോടഞ്ചേരി: ഇ എസ് എ കരട് വിജ്ഞാപനത്തിൽ കോടഞ്ചേരിയിലേയും സമീപ പഞ്ചായത്തു കളിലേയും ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമികൾ എന്നിവ ഉൾപ്പെട്ടതിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് ഇന്നലെ തിരുവോണ ദിവസം വഞ്ചന ദിനമായി ആചരിച്ചു.
കേരള സർക്കാർ റവന്യൂ ഭൂമിയും ഫോറസ്റ്റ് ഭൂമിയും വേർതിരിച്ചിട്ടുള്ള ജിയോ കോഡിനേറ്റ് മാപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇതുവരെ സമർപ്പിക്കാത്തതുകൊണ്ടാണ് കേന്ദ്രം ആറാമതായി ഇറക്കിയ കരടു വിജ്ഞാപനത്തി ലും ഒരേ തെറ്റ് ആവർത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് വിലയിരുത്തി. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നലെ വഞ്ചന ദിനമായി ആചരിച്ചത്. പ്ലക്കാടുകളും ബാനറൂമേന്തി നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.അതോടൊപ്പം ജനങ്ങളുടെ പരാതികൾ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് പോസ്റ്റു കാർഡ് വഴിയായും ഈമെയി ലിലൂടെയുംഅയക്കുകയുണ്ടായി. താമരശ്ശേരി രൂപതപ്രസിഡണ്ട് പ്രൊഫസർ ചാക്കോ കാളംപറമ്പിൽ ഉദ്ഘാടനം ചെയ്ത പ്രതിഷേധത്തിന് യൂണിറ്റ് പ്രസിഡണ്ട് ഷാജു കരിമഠത്തിൽ, ബിബിൻ കുന്നത്ത്, ജോജോ പള്ളിക്കാമടത്തിൽ, ഷിജി അവനൂർ ജെയിംസ് വെട്ടുകല്ലുംപുറത്ത്,ബോബി ചേന്നംകുളത്ത്, ജോസഫ് നടുവിലെടത്ത് എന്നിവർ നേതൃത്വം നൽകി.