റെഡ് കാറ്റഗറിയിൽ പെട്ട ഫാക്ടറി: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ തെയ്യപ്പാറയിൽ മാനദണ്ഡങ്ങൾ ലങ്കിച്ചുകൊണ്ട് പരിസരവാസികൾക്ക് പ്രയാസകരമാവുന്ന രീതിയിൽ നിർമാണമാരംഭിച്ച സ്ഥാപനത്തിനെതിരെസമര പ്രഖ്യാപനവും വിവിധ പാർട്ടികളുടെ കൊടികൾ നാട്ടുകയും ചെയ്തു.പരിസരവാസികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന രീതിയിലുള്ള റെഡ് കാറ്റഗറിയിൽ പെട്ട ഫാക്ടറിക്ക് ആവിശ്യമായ ബിൽഡിംഗ്ൻ്റെ പണിയാണ് ആരംഭിച്ചിട്ടുള്ളത്, 100 മീറ്ററിനുള്ളിൽപ്പെട്ട മേക്കോഞ്ഞി ട്രൈബൽ കോളനി ഉൾപടെ നിരവധി വീട്ടുകാർ താമസിക്കുന്ന ഈ മേഖലയിൽ ഈ ഫാക്ടറി വരുന്നതോടുകൂടി മാലിന്യ പ്രശ്നങ്ങളും കുടിവെള്ള പ്രശ്നങ്ങളും ശബ്ദമലിനീകരണങ്ങളുമെല്ലാംഉണ്ടാവാൻ സാധ്യത കൂടുതലാണ്.
ആയതിനാൽ നിർമ്മാണവുമായി ബന്ധപ്പെട്ടുകൊണ്ട് പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളുംനടത്തുവാൻ അനുവദിക്കില്ലെന്ന് ആക്ഷൻ കമ്മറ്റി തീരുമാനിച്ചു.വാർഡിലെ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽരക്ഷാധികാരിയായവാർഡ് മെമ്പർ ഷാജു.ടി.പി തേൻമല,ചെയർമാൻ വർഗീസ് കുറുപ്പംചേരി,കൺവീനർ നൗഫൽ തട്ടൂർ, എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംസാരിച്ചു