മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണം സമ്മനോത്സവ് രണ്ടാം ഘട്ട പ്രതിവാരം നറുക്കെടുപ്പും ഒന്നാം ഘട്ട പ്രതിവാരം നറുക്കെടുപ്പ് വിജയികളുടെ സമ്മാന വിതരണവും നടത്തി
കേരളത്തിൽ സഹകരണ മേഖലയിലെ ഏറ്റവും വിപുലമായ വസ്ത്ര വ്യാപാര കേന്ദ്രമായ മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഈ വർഷത്തെ ഓണാഘോഷത്തോടെനുബന്ധിച്ച് ഏർപ്പെടുത്തിയ മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണം സമ്മനോത്സവ് 2024 പ്രകാരമുള്ള രണ്ടാം ഘട്ട പ്രതിവാരം നറുക്കെടുപ്പ് 14/09/24 ശനിയാഴ്ച കൂടാരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഒന്നാംഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനവിതരണം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു.
മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ ഡോ. ചാക്കോ കാളമ്പറമ്പിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ദുൽഖിഫിൽ, ബോസ് ജേക്കബ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലിസി മാളിയേക്കൽ, ശ്രാമചന്ദ്രൻ കരിമ്പിൽ സംഘം ഡയറക്ടർമാരായ റോബർട്ട് നെല്ലിക്കാതെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ഷെറീന കിളിയണ്ണി എന്നിവർപങ്കെടുത്തു