എല്‍.ഡി.എഫ് കണ്ണോത്ത് മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
കണ്ണോത്ത്ഃ വയനാട് ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയെ വിജയിപ്പിക്കുന്നതിനായി ചേര്‍ന്ന കണ്ണോത്ത് മേഖല എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ സിപിഐഎം ഏരിയ സെക്രട്ടറി വി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു.എന്‍.സി.പി ജില്ല വൈസ് പ്രസിഡന്റ് പി.പി.ജോയി അദ്ധ്യക്ഷത വഹിച്ചു.സിപിഐഎം ലോക്കല്‍ സെക്രട്ടറി കെ.എം.ജോസഫ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.സിപിഐ ജില്ല കമ്മിറ്റിയംഗം കണ്ണന്‍,കേരള കോണ്‍ഗ്രസ് (എം) ജില്ല സെക്രട്ടറി റോയി മുരിക്കോലി തുടങ്ങിയവര്‍ സംസാരിച്ചു.സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം ഷെജിന്‍.എം.എസ് നന്ദി പറഞ്ഞു.101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികള്‍ഃപി.പി.ജോയി (ചെയര്‍മാന്‍), കെ.എം.ജോസഫ് മാസ്റ്റര്‍ (കണ്‍വീനര്‍),ജോണി താഴത്ത് വീട്ടില്‍ (ഖജാന്‍ജി)ഷെജിന്‍.എം.എസ്,എം.എം സോമന്‍,തോമസ് താന്നിക്കുന്നേല്‍ (ജോ.കണ്‍വീനര്‍മാര്‍),കെ.എ.ജോണ്‍ മാസറ്റര്‍,സുബ്രഹ്മണ്യന്‍.എം.സി,രജനി സത്യന്‍,ബാബു ചുരപ്ര (വൈ.ചെയര്‍മാന്മാര്‍)