പുതുപ്പള്ളി- ചാണ്ടി ഉമ്മൻ വിജയിച്ചു

വൻ ഭൂരിപക്ഷം നേടിയാണ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വിജയിച്ചത്. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. 36,454 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്. 

വോട്ട് നില

ചാണ്ടി ഉമ്മൻ – UDF : 80144

ജെയ്ക്ക് സി തോമസ് – LDF: 42425

ലിജിൻ ലാൽ – BJP : 6554

Lead : 37719

മൂന്നു തവണയാണ് ജെയ്ക്ക് സി തോമസ് ഈ മണ്ഡലത്തിൽ തുടർച്ചയായി തോറ്റത്. ബി ജെ പി ക്ക് വളരെ കുറഞ്ഞ വോട്ടു മാത്രമാണ് നേടാനായത്.

ഭരിക്കുന്ന സർക്കാരിനെതിരായ അതിശക്തമായ ജനവികാരമാണ് ഈ വോട്ടെടുപ്പിൽ ജനങ്ങൾ തെളിയിച്ചത് എന്ന് കോൺഗ്രസ്സ് നേതാക്കൾ അഭിപ്രായപ്പെട്ടു.

 

സ്വന്തം അണികളെ പോലും കൊന്നൊടുക്കി, മക്കൾക്ക് വേണ്ടി നാട് കട്ടുമുടിച്ച്, കൂടെയുള്ള അടിമകളെ കൊണ്ട് അതിനെയും ന്യായീകരിപ്പിച്ച് ജീവിക്കുന്ന പൊളിറ്റിക്കൽ ക്രിമിനലുകൾക്കും ‘സ്നേഹത്തിന്റെ’ ശക്തി മനസ്സിലാക്കി കൊടുത്ത തിരഞ്ഞെടുപ്പാണിതെന്ന് പുതുപ്പള്ളി വിജയത്തെ കുറിച്ച് കെ സുധാകൻ എംപി അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നൽകിയ ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷമെന്ന് എ കെ ആന്റണി അഭിപ്രായപ്പെട്ടു.

 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. 40,478 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്.

ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ വിജയം. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. 2021ല്‍ ഉമ്മൻചാണ്ടിക്ക് 9044 വോട്ടിന്‍റെ ഭൂരിപക്ഷം നൽകിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നൽകിയത്.

പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടിയോടുളളത് വൈകാരിക ബന്ധമാണ്. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ പൈശാചികമായാണ് ഇടതുപക്ഷം വേദനിപ്പിച്ചത്. എത്ര ഉറക്കമില്ലാത്ത രാത്രിയിലൂടെയാണ് ഉമ്മൻചാണ്ടിയും കുടുംബവും കടന്ന് പോയത്. മറുപടി നൽകാൻ പുതുപ്പളളിക്കാർ തയ്യാറെടുത്തിരുന്നുവെന്നാണ് അവിടെ പോയപ്പോൾ മനസിലായത്. ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചവർക്ക് ഈ വിജയം ബോധക്കേട് ഉണ്ടാക്കി. അവർക്ക് പുതുപ്പള്ളി കടുത്ത ശിക്ഷ നൽകി. കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നൽകിയ ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ച മുഖ്യമന്ത്രി ഉൾപെടെയുള്ളവർ മാപ്പ് പറയണം. ഇടത് ഭരണത്തോട് അതിശക്തമായ വെറുപ്പുണ്ട്. മാർക്സിറ്റ് അണികളിൽ പോലും പിണറായി ഭരണത്തോട് എതിർപ്പുയർന്നിരിക്കുന്നു. ജന പിന്തുണ നഷ്ടപെട്ട സർക്കാരിന് സാങ്കേതികമായ ഭൂരിപക്ഷം മാത്രം’. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന് പ്രസക്തിയില്ല’. പക്ഷേ ഈ വിധി കണ്ട് യുഡിഎഫ് പ്രവർത്തകർ അലസരായി പോകരുതെന്നും എകെ ആന്റണി ഓർമ്മിപ്പിച്ചു.

ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവർത്തിക്കുന്ന, ഏതൊരു വ്യക്തിക്കും, എപ്പോഴും സമീപിക്കാവുന്ന എംഎൽഎ ആയിരിക്കും ചാണ്ടി ഉമ്മനെന്ന് ഞങ്ങൾ ഉറപ്പ് തരികയാണെന്ന്  സുധാകരൻ പറഞ്ഞു. മണ്ണോടടിഞ്ഞാലും, മനുഷ്യരുടെ ഹൃദയത്തിൽ ഇതുപോലെ ജ്വലിക്കാൻ കഴിയുന്നതാണ് യഥാർത്ഥ ശക്തി. സ്നേഹത്തിന്റെ ശക്തി! തന്റെ പിതാവ് നടന്ന വഴിയേ തന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളും ഉള്ളൊരു ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മൻ. ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവർത്തിക്കുന്ന, ഏതൊരു വ്യക്തിക്കും, എപ്പോഴും സമീപിക്കാവുന്ന എംഎൽഎ ആയിരിക്കും ചാണ്ടി ഉമ്മനെന്ന് ഞങ്ങൾ ഉറപ്പ് തരുന്നു. പുതുപ്പള്ളി തിരികൊളുത്തിയ നന്മയുടെ രാഷ്ട്രീയം കേരളം മുഴുവൻ കോൺഗ്രസ്‌ ആളിപ്പടർത്തും. വെറുപ്പിന്റെ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണിൽ നിന്ന് തുടച്ചു നീക്കുമെന്ന് ജനങ്ങൾക്ക് വാക്ക് തരികയാണെന്ന് കെപിസിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

*** ***** *** ***** ***

കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/BdxVCKJ8FrgDq60YkId3J2

 

Sorry!! It's our own content. Kodancherry News©