കോടഞ്ചേരി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പ് ആചരണം സമാപിച്ചു:
കോടഞ്ചേരി: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പാചരണം സമാപിച്ചു. വി.കുര്‍ബാനയ്ക്കു ശേഷം ജപമാല പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും നടന്നു.
മാതാവിന്റെ പിറവിത്തിരുനാളിനൊരുക്കമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ വിവിധ നിയോഗങ്ങള്‍ സമര്‍പ്പിച്ച് ദിവ്യബലി യും, ജപമാലയും, ദിവ്യകാരുണ്യ ആരാധനയും, മരിയന്‍ പ്രഭാഷണങ്ങളും ഉണ്ടായിരുന്നു.
ഇന്നു നടന്ന തിരുകർമ്മങ്ങൾക്ക് കോടഞ്ചേരി തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, അസി. വികാരി ഫാ. ആല്‍ബിന്‍ വിലങ്ങുപാറ,ഫാ. തോമസ് ചുവപ്പുങ്കൽ,ഫാ. ജോൺസ് കപ്പുച്ചിൻ എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ 8 ദിവസമായി ആയിരക്കണക്കിന് വിശ്വാസികളാണ് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ എത്തിയത്.
*** ***** *** ***** ***
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/BdxVCKJ8FrgDq60YkId3J2
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ