ബിജെപിയുടെ നേതൃത്വത്തിൽ ജനപഞ്ചായത്ത് പരിപാടി സംഘടിപ്പിച്ചു.
കോടഞ്ചേരി:കേന്ദ്രഗവൺമെന്റ് വികസനപ്രവർത്തനവും ജനക്ഷേമ പദ്ധതികളും ജനങ്ങളിൽ എത്തിക്കുന്നതിനും, സംസ്ഥാന ഗവൺമെന്റിന്റെ വിലക്കയറ്റത്തിനും അഴിമതിക്കും എതിരെ കേരളത്തിലെ 2000 കേന്ദ്രങ്ങളിൽ നടത്തിവരുന്ന എൻ.ഡി. എ യുടെ കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിയുടെ ജന പഞ്ചായത്ത് രാവിലെ 10 മണിക്ക് തെയ്യപ്പാറയിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് കോടഞ്ചേരിയിൽ സമാപിച്ചു.
വൈകുന്നേരം കോടഞ്ചേരി അങ്ങാടിയിൽ നടന്ന സമാപന സമ്മേളനം ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് രവിന്ദ്രൻ പി. റ്റി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥന കൺസിൽ അംഗം ഷാൻ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമിതി അംഗം സദാനന്ദൻ മണ്ഡലം പ്രസിഡണ്ട് ബൈജൂ കല്ലടിക്കുന്നിൽ, മണ്ഡലം ജനറൽ സെക്രട്ടറി ഷിനോ എൻ എം, മണ്ഡലം വൈസ് പ്രസിഡണ്ട് ശശി മാളികവീട്,മണ്ഡലം കമ്മറ്റി അംഗം ശിവാനന്ദൻ റ്റി.ആർ, എൻ ജീ എസ് മണി തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി പി..ആർ രാജേഷ് സ്വാഗതവും, ഗോപാലൻ സി.കെ നന്ദിയും അർപ്പിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/EGF1zALI6nvBryGgFW8WTc