കോടഞ്ചേരിയിൽ യുവാവിന്റെ കൊലപാതകം: 3 പേർ കൂടി പിടിയിൽ

കാണാതായ വ്യക്തിയെക്കുറിച്ച് പരാതി കിട്ടിയിട്ട് 48 മണിക്കൂറിനുള്ളിൽ മുഴുവൻ പ്രതികളെയും പിടിക്കാൻ കഴിഞ്ഞത് കോടഞ്ചേരി പോലീസിന്റെ അഭിമാന നേട്ടം

കോടഞ്ചേരി : യുവാവിനെ മരിച്ച നിലയിൽ ഇന്നലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയിരുന്നു. കൊലപാതകമെന്ന് പ്രാഥമിക വിവരം ശരിവയ്ക്കുന്ന രീതിയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.നൂറംതോട്‌ സ്വദേശി ചാലപ്പുറം നിതിൻ തങ്കച്ചനെയാണ് (25) മരിച്ച നിലയിൽ കണ്ടെത്തിയത് . കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാനില്ലായിരുന്നു.

യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അഭിജിത്തിന്റെയും രണ്ട് കൂട്ടാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. നൂറാം തോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം.

തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി മുഹമ്മദ്‌ അഫ്സൽ, മുക്കം മലാംകുന്ന് സ്വദേശി മുഹമ്മദ്‌ റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ. മുഖ്യപ്രതിയായ അഭിജിത്തിനെ കൊലപാതകത്തിൽ സഹായിച്ചവരാണ് ഇരുവരും. മൊത്തം നാല് പ്രതികൾ ആണുള്ളത് നാലു പ്രതികളും പോലീസ് കസ്റ്റഡിയിൽ. ഒരാൾക്ക് 18 വയസ്സ് പൂർത്തിയായിട്ടില്ല. മരിച്ചയാളും പ്രതികളും എല്ലാം സുഹൃത്തുക്കളാണ്. പ്രതികളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

കോളേജ് വിദ്യാര്‍ത്ഥിയായ നിതിനെ കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാനുണ്ടായിരുന്നില്ല. ബന്ധുക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മഞ്ചപ്പാറയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും നിതിന്‍റെ മൃതദേഹം കണ്ടെടുത്തു. അഭിജിതിന്‍റെ ഭാര്യയുമായുള്ള നിതിന്‍റെ സൗഹൃദം ചോദ്യം ചെയ്തതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് നിലവിൽ ലഭ്യമായ വിവരങ്ങൾ.

കണ്ണോത്തിനു സമീപം മഞ്ചപ്പാറ എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെന്നു സംശയിക്കുന്ന കൈപ്പുറം സ്വദേശി വേളങ്ങോട്ട് അഭിജിത്തിനെയാണ് (27) ഇന്നലെ കോടഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. പരാതി ലഭിച്ച 24 മണിക്കൂറിനുള്ളിൽ കോടഞ്ചേരി സി.ഐ പ്രവീൺകുമാർ കെയുടെ നേതൃത്വത്തിലുള്ള ടീമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. എസ് ഐ മാരായ അബ്ദു എം, സജു സി സി, സിപിഒ മാരായ റഫീഖ് പി.പി, ഷനിൽകുമാർ, രാജു കെ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

കാണാതായ വ്യക്തിയെക്കുറിച്ച് പരാതി കിട്ടിയിട്ട് 48 മണിക്കൂറിനുള്ളിൽ മുഴുവൻ പ്രതികളെയും പിടിക്കാൻ കഴിഞ്ഞത് കോടഞ്ചേരി പോലീസിന്റെ അഭിമാന നേട്ടമാണ്


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/D9psbaB4vbsIee9h6WvuEN

Sorry!! It's our own content. Kodancherry News©