ഏകദിന സെമിനാർ സംഘടിപ്പിച്ചു
വേളങ്കോട് : വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ എല്ലാ രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഒരു ഏക ദിന സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാബിൻസ് പി മാനുവൽ സ്വാഗതവും സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ്, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ മരിയ തെരേസ് എസ് ഐ സി എന്നിവർ ആശംസയും അറിയിച്ചു. ‘IMPACT 2K24’ എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷകൻ തെയ്യപ്പാറ പള്ളി വികാരി ഫാദർ ജോസ് പെണ്ണാപ്പറമ്പിൽ ആയിരുന്നു.
‘രക്ഷിതാക്കൾ കുട്ടികളുടെ ആത്മമിത്രം’ എന്ന് വിഷയത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ സെമിനാറിൽ ആധുനിക യുഗത്തിൽ കുട്ടികളും രക്ഷിതാക്കളും നേരിടുന്ന വിവിധ വെല്ലുവിളികളും അവയുടെ പരിഹാരമാർഗ്ഗങ്ങളും ചർച്ച ചെയ്യപ്പെട്ടു. കുട്ടികളുടെ പ്രശ്നങ്ങളെ എങ്ങനെ മനശാസ്ത്രപരമായി നേരിടണമെന്ന് ഫാദർ നിർദ്ദേശിക്കുകയുണ്ടായി. ഒരു ക്ലാസിനേക്കാൾ ഉപരി രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന ഒരു തുറന്ന ചർച്ചയോടെ പര്യവസാനിച്ച സെമിനാറിന് വിജയോത്സവം കൺവീനർ സിസ്റ്റർ നവീന എസ് ഐ സി നന്ദി അറിയിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN