നെല്ലിപ്പൊയിൽ എൽ പി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ജനുവരി 30ന്
കോടഞ്ചേരി: നെല്ലിപ്പൊയിൽ സെയ്ന്റ് തോമസ് എൽ പി സ്കൂളിന് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ കൂദാശയും ഉദ്ഘാടനവും ജനുവരി 30 ചൊവ്വാഴ്ച വൈകിട്ട് 3.30 ന് നടത്തുന്നു. തിരുവനന്തപുരം ഭദ്രാസനം മെത്രാപ്പോലീത്ത ഡോ.ഗബ്രിയേൽ ഗ്രിഗോറിയോസ്,മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് പക്കോമിയോസ്എന്നിവർ കൂദാശ കർമ്മം നിർവഹിക്കും.

പഴയ കെട്ടിടത്തോട് ചേർന്ന് ആറ് ക്ലാസ് മുറികളോടെയാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 1963ലാണ് സ്കൂൾ സ്ഥാപിതമായത്. നിലവിൽ 200 ലേറെ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. സ്കൂളിന്റെ അറുപത്തി യൊന്നാമത് വാർഷികത്തോടനുബന്ധിച്ചാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം.

ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി പ്രധാന അധ്യാപിക വി.എസ്.നിർമല, പി.റ്റി. എ പ്രസിഡണ്ട് ജിനേഷ് കുര്യൻ, അധ്യാപകൻ ലാബി ജോർജ് ജോൺ എന്നിവർ അറിയിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN