പോപ്പുലർ മിഷൻ ധ്യാനം കോടഞ്ചേരിയിൽ
കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽവിൻസെൻഷ്യൻ വൈദികർ നയിക്കുന്നപോപ്പുലർ മിഷൻ ധ്യാനം2024 ഫെബ്രുവരി 4 ഞായർ മുതൽ 9 വെള്ളി വരെ ഫെബ്രുവരി 4 ഞായറാഴ്ച വൈകിട്ട് 5.00 ന് ദിവ്യബലി, തുടർന്ന് പോപ്പുലർ മിഷൻ ധ്യാനത്തിന്റെ ഉദ്ഘാടനം.

തിങ്കൾ മുതൽ വെള്ളിവരെ എല്ലാ ദിവസവും രാവിലെ രാവിലെ 5.30 മുതൽ 7.00 വരെയും വൈകിട്ട് 6:30 മുതൽ 9:30 വരെ ആയിരിക്കും പോപ്പുലർ മിഷൻ ധ്യാനം നടക്കുന്നത്.
സെന്റ് ജോസഫ് നഗർ (ഹൈസ്കൂൾ),മേരിലാന്റ് (പല്ലാട്ട് ജെയ്സന്റെ ഭവനം),തിരുഹൃദയ നഗർ (പൂളപ്പാറ പള്ളത്ത് തങ്കച്ചന്റെ സ്ഥലം) എന്നീ സ്ഥലങ്ങളിലായിരിക്കും പോപ്പുലർ മിഷൻ ധ്യാനം നടക്കുന്നത്.
സമാപന ദിവസമായ ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകിട്ട് 4:30 ന് പരിഹാര പ്രദക്ഷിണം തുടർന്ന് സമാപന സമ്മേളനം സമാപന സന്ദേശം: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ (താമരശ്ശേരി രൂപതാധ്യക്ഷൻ) ദിവ്യകാരുണ്യപ്രദക്ഷിണം.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN