കുപ്പായക്കോട് സെൻ്റ് ജോസഫ് ദേവാലയത്തിൽ ഇടവക തിരുനാളിന് കൊടിയേറി

കോടഞ്ചേരി:കുപ്പായക്കോട് സെൻ്റ് ജോസഫ് ദേവാലയത്തിൽഇടവക മദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെയും പരി.കന്യാമറിയത്തിൻറെയും വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇടവക വികാരി ഫാ. ജെയിംസ് കുഴിമറ്റത്തിൽ കൊടിയേറ്റി.

തിരുനാൾ കർമ്മങ്ങൾ

ഫെബ്രുവരി 2 വെള്ളി വൈകിട്ട് 5.00 ന് കൊടിയേറ്റ്. 5.15 ന് വിശുദ്ധ കുർബാന, സന്ദേശം ഫാ. സെബാസ്റ്റ്യൻ കവളക്കാട്ട് (ചാൻസിലർ, താമരശ്ശേരി രൂപത). 6.45 ന് സെമിത്തേരി സന്ദർശനം. 7.00 ന് കലാസന്ധ്യ.

ഫെബ്രുവരി 3 ശനി വൈകിട്ട് 3.00 ന് രൂപം എഴുന്നള്ളിച്ച്‌വെയ്ക്കൽ. 4.30 ന് ആഘോഷമായ തിരുനാൾ കുർബാനവചന സന്ദേശംകുപ്പായക്കോട് ഇടവകയിലെ ബഹു. വൈദികർ 6.30 ന് തിരുനാൾ പ്രദക്ഷിണം മുട്ടിൽപ്പാറ കുരിശു പള്ളിയിലേക്ക്. 8.00 ന് വാദ്യമേളകൾ, ആകാശവിസ്‌മയം.

ഫെബ്രുവരി 4 ഞായർ രാവിലെ 7.00 ന് വി. കുർബാന. 10.00 ന് ആഘോഷമായ തിരുനാൾ കുർബാനഫാ. മാത്യു തെക്കേക്കരമറ്റത്തിൽവചന സന്ദേശം ഫാ. മാത്യു തൂമുള്ളിൽ(ഡയറക്‌ടർ എ.കെ.സി.സി) 12.00 ന് പ്രദക്ഷിണം. 12.30 ന് സമാപനാശീർവാദം. വൈകിട്ട് 7.00ന് മെഗാ ഷോ, ബിനീഷ് ചേളാരി.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©