കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽവിൻസെൻഷ്യൻ വൈദികർ നയിക്കുന്ന മൂന്നാമത്പോപ്പുലർ മിഷൻ ധ്യാനം സമാപിച്ചു.
കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽവിൻസെൻഷ്യൻ വൈദികർ നയിക്കുന്ന മൂന്നാമത്പോപ്പുലർ മിഷൻ ധ്യാനം സമാപിച്ചു.
പോപ്പുലർ മിഷൻ ധ്യാനത്തിന്റെ സമാപന സമ്മേളനത്തിൽ താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സമാപന സന്ദേശം നൽകി. പോപ്പുലർ മിഷൻ ധ്യാന ഡയറക്ടർ ഫാ. ജോജോ മാരിപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ സ്വാഗതം ആശംസിച്ചു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിതിൻ പന്തലാടിക്കൽ, ഫാ. സന്തോഷ് ചുവപ്പുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ധ്യാനം മൂന്ന് സെന്ററുകൾ ആയിട്ടാണ് നടത്തിയത്.
ആയിരക്കണക്കിന് ആളുകളാണ് ഓരോ ദിവസവും ധ്യനത്തിൽ പങ്കെടുത്തത്.
ധ്യാനം ഒരു വ്യത്യസ്ത അനുഭവം ആയിരുന്നുവെന്ന് പങ്കെടുത്ത നിരവധി ആളുകൾ അഭിപ്രായപ്പെട്ടു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN