കുരുവൻപ്ലാക്കൽപടി -കുന്നത്തുപടി പഞ്ചായത്ത് റോഡ് ഉടൻ നന്നാക്കണം
കോടഞ്ചേരി: കൈതപ്പൊയിൽ – അഗസ്ത്യമുഴി റോഡിൽ നിന്നും കുരുവൻപ്ലാക്കൽപടി -കുന്നത്തുപടി പഞ്ചായത്ത് റോഡ് പ്രവൃത്തിയുടെ ഭാഗമായി പൊളിച്ചിട്ടിട്ട് 3 മാസത്തിന് മുകളിൽ ആയി ഇപ്പോൾ കാൽ നടയാത്ര പോലും ചെയ്യാൻ സാധിക്കാത്ത നിലയിലാണ്. ഈ റോഡിന്റെ ഇരുഭാഗത്തും താമസിക്കുന്ന വീട്ടുകാരുടെ ഇരുചക്രവാഹനങ്ങൾ അടക്കം വീട്ടിലേക്ക് ഇറക്കി കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യം ആണ് നിലവിലുള്ളത്. നിലവിൽ ഇതുപോലുള്ള പല പഞ്ചായത്ത് റോഡുകളും പൊളിച്ചെങ്കിലും എത്രയും പെട്ടെന്ന് നിർമ്മിച്ച് നൽകിയിട്ടുണ്ട് കരാറുകാർ.
കോഴിക്കോട്ട് എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും മേൽ റോഡിൻ്റെ പ്രവൃത്തി ചെയ്തിട്ടില്ല. ഈ സാഹചര്യം ഉത്തരവാദിത്വപ്പെട്ടവർ ഇടപെട്ട് എത്രയുംവേഗം സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN